
സ്വന്തം ലേഖകൻ
കോട്ടയം: കെഎസ്ആർടിസിക്ക് സമീപത്തെ തീയേറ്റർ റോഡിൽ പുതിയതായി പണിയുന്ന കെട്ടിടത്തിന് സമീപം ഉപേക്ഷിച്ച വസ്തുക്കൾക്ക് തീപിടിച്ചു. അഗ്നി രക്ഷാ സേനയെത്തി തീ അണച്ചു.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. തീയേറ്ററിലേക്ക് സിനിമ കാണാൻ പോയ ഒരു കൂട്ടം യുവാക്കളാണ് കെട്ടിടത്തിന് സമീപത്ത് നിന്ന് പുക ഉയരുന്നത് കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടൻ തന്നെ അഗ്നി രക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ സംഘം ഉടൻ തന്നെ തീ അണയ്ക്കുകയായിരുന്നു.
ഇവിടത്തെ തൊഴിലാളികൾ തന്നെ അസംസ്കൃത വസ്തുക്കൾക്ക് തീയിടുകയായിരുന്നെന്ന് തൊഴിലാളികൾ പറഞ്ഞു. എന്നാൽ പ്പെട്ടെന്ന് തന്നെ തീ പടരുകയായിരുന്നു.