play-sharp-fill
കെഎസ്ആർടിസിയിൽ ശമ്പളമില്ലാതെ ജീവനക്കാർ അരപ്പട്ടിണിയിൽ; പനി വന്നാൽ പോലും മരുന്ന് വാങ്ങാൻ പണമില്ലാതെ ജീവനക്കാർ നട്ടം തിരിയുന്നു; ചികിൽസയ്ക്കായി ഗതാഗത മന്ത്രിക്ക് കിട്ടിയത് ഒറ്റ വർഷം കൊണ്ട് 2.73 ലക്ഷം രൂപ; കഴിഞ്ഞ വർഷം 40 ലക്ഷം രൂപ വരെ ചികിൽസക്കായി കൈപ്പറ്റിയവർ ലിസ്റ്റിൽ; മന്ത്രിമാരും എംഎൽഎമാരും കഴിഞ്ഞ വർഷം ചികിൽസ നടത്തിയത് ആറ് കോടി 76 ലക്ഷം രൂപയ്ക്ക്;  മന്ത്രിമാർക്കും, എംഎൽഎമാർക്കും ഹെൽത്ത് ഇൻഷൂറൻസ് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ഹൈക്കോടതിയെ സമീപിക്കും

കെഎസ്ആർടിസിയിൽ ശമ്പളമില്ലാതെ ജീവനക്കാർ അരപ്പട്ടിണിയിൽ; പനി വന്നാൽ പോലും മരുന്ന് വാങ്ങാൻ പണമില്ലാതെ ജീവനക്കാർ നട്ടം തിരിയുന്നു; ചികിൽസയ്ക്കായി ഗതാഗത മന്ത്രിക്ക് കിട്ടിയത് ഒറ്റ വർഷം കൊണ്ട് 2.73 ലക്ഷം രൂപ; കഴിഞ്ഞ വർഷം 40 ലക്ഷം രൂപ വരെ ചികിൽസക്കായി കൈപ്പറ്റിയവർ ലിസ്റ്റിൽ; മന്ത്രിമാരും എംഎൽഎമാരും കഴിഞ്ഞ വർഷം ചികിൽസ നടത്തിയത് ആറ് കോടി 76 ലക്ഷം രൂപയ്ക്ക്; മന്ത്രിമാർക്കും, എംഎൽഎമാർക്കും ഹെൽത്ത് ഇൻഷൂറൻസ് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ഹൈക്കോടതിയെ സമീപിക്കും

ഏ.കെ ശ്രീകുമാർ

കോട്ടയം: കെഎസ്ആർടിസിയിൽ ശമ്പളമില്ലാതെ ജീവനക്കാർ അരപ്പട്ടിണിയിൽ കഴിയുമ്പോഴും മന്ത്രിയുടേയും, കുടുംബാഗങ്ങളുടേയും ചികിൽസയ്ക്ക് പണം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.


മന്ത്രിമാരുടേയും എംഎൽഎ മാരുടേയും, മുൻ എംഎൽഎമാരുടേയും ചികിൽസയ്ക്കായി ചികിൽസയ്ക്കായി ചിലവാക്കിയ പണത്തിൻ്റെ കണക്ക് ചോദിച്ച് തേർഡ് ഐ ന്യൂസ് നല്കിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഗതാഗത മന്ത്രിക്കും, ഭാര്യക്കും, മാതാവിനുമായി 2.73 ലക്ഷം രൂപ കഴിഞ്ഞ വർഷം ചികിൽസയ്ക്കായി നല്കിയെന്ന് വ്യക്തമാക്കിയിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻമന്ത്രി ഇബ്രാഹിം കുഞ്ഞാണ് ഏറ്റവുമധികം തുക കൈപ്പറ്റിയിട്ടുള്ളത്. നാല്പത് ലക്ഷത്തി തൊണ്ണൂറ്റി ഏഴായിരത്ത് നാനൂറ്റി പതിനെട്ട് രൂപ (4097418)

വിദ്യാഭ്യാസത്തിന് സർക്കാർ സ്‌കൂളുകളും, ആരോഗ്യ രക്ഷയ്ക്കു സർക്കാർ ആശുപത്രിയും എന്നു പരസ്യം ചെയ്യുന്ന സംസ്ഥാന സർക്കാരിലെ എത്ര മന്ത്രിമാർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുന്നുണ്ട് എന്ന് ചോദിച്ചാൽ ഉത്തരം വട്ടപ്പൂജ്യം എന്ന് പറയേണ്ടി വരും.

പതിനായിരം രൂപ മുതൽ രാജ്യത്ത് ഹെൽത്ത് ഇൻഷ്വറൻസ് പരിരക്ഷയുണ്ട്. എന്നാൽ നമ്മുടെ മന്ത്രിമാർക്കും എംഎൽഎമാർക്കും ഹെൽത്ത് ഇൻഷ്വറൻസിനോട് താല്പര്യമില്ല. ഹെൽത്ത് ഇൻഷൂറൻസ് എടുത്താൽ മന്ത്രിമാർക്കും എംഎൽഎമാർക്കും യാതൊരു മാനദണ്ഡവുമില്ലാതെ ലക്ഷങ്ങൾ ചികിത്സാ ചിലവായി എഴുതിയെടുക്കാൻ സാധിക്കില്ലന്നതാണ് ഇതിന് പിന്നിലെ രഹസ്യം

ഇബ്രാഹിംകുഞ്ഞ് 40.97 ലക്ഷം
വി.എസ്.അച്യുതാനന്ദൻ 37.78 ലക്ഷം
പി. രാഘവൻ 24.67 ലക്ഷം
കുട്ടി അഹമ്മദ് കുട്ടി 23.57 ലക്ഷം
ശിവദാസമേനോൻ 21.84 ലക്ഷം
കെ. മുഹമ്മദാലി 21.47 ലക്ഷം
പി.ടി തോമസ് 20 ലക്ഷം
പി.ശ്രീരാമകൃഷ്ണൻ 18.81 ലക്ഷം
പി.തിലോത്തമൻ 17.75 ലക്ഷം
കെ.വി.തോമസ് 13.58 ലക്ഷം
വൈക്കം വിശ്വൻ 10.25 ലക്ഷം
ജോർജ് എം തോമസ് 9.44 ലക്ഷം
എം.കെ. കണ്ണൻ 9.41 ലക്ഷം
ലക്ഷം
ടി.എച്ച് മുസ്തഫ 9.41 ലക്ഷം

കോടിയേരി ബാലകൃഷ്ണൻ 8.20 ലക്ഷം
എം നാരായണൻ 7.63 ലക്ഷം
സി ദിവാകരൻ 3.26 ലക്ഷം
കെ എൻ എ ഖാദർ 5.67 ലക്ഷം
പി.ജെ.ജോസഫ് 7.13 ലക്ഷം
ടി. യു. കുരുവിള 4.86 ലക്ഷം
പി.സി.ജോർജ് 3.15 ലക്ഷം
എം.മുരളി 3. 21 ലക്ഷം
എം.നാരായണൻ 7. 63 ലക്ഷം
എൻ.ശക്തൻ 6.44 ലക്ഷം
എ.എം യൂസഫ് 7.62 ലക്ഷം
കെ.പി.വിശ്വനാഥൻ 6.71 ലക്ഷം
കെ.ശങ്കരനാരായണൻ 7.87 ലക്ഷം
കാനം രാജേന്ദ്രൻ 6.23 ലക്ഷം
ജോസഫ് വി.ജെ 5.39 ലക്ഷം
ആർ.സെൽവരാജ് 3.32 ലക്ഷം
പി.രാജു 4.57 ലക്ഷം

ഉമ്മൻചാണ്ടി 3.69 ലക്ഷം
ജോർജ്.ജെ. മാത്യു 3. 24 ലക്ഷം
റോഷി അഗസ്റ്റിൻ 2.68 ലക്ഷം
അഹമ്മദ് ദേവർ കോവിൽ 1.98 ലക്ഷം
കെ.ടി ജെലീൽ 1.44 ലക്ഷം
കെ.കെ.രമ 1.83 ലക്ഷം
എം വി ഗോവിന്ദൻ 1.43 ലക്ഷം ലക്ഷം
സജി ചെറിയാൻ 1.29 ലക്ഷം

പിണറായി വിജയൻ എഴുപത്തിനാലായിരത്തി തൊള്ളായിരത്തി ആറുപത്തിരണ്ട് രൂപ (74962)

ഇ.പി.ജയരാജൻ 10358
തിരുവഞ്ചൂർ രാധാകൃഷ്ണൻ 20033
കടകംപള്ളി സുരേന്ദ്രൻ 6022 തുടങ്ങി ചെറിയ തുകയുടെ ചികിൽസ നടത്തിയവരും ലിസ്റ്റിലുണ്ട്.

ഇത്തരത്തിൽ കഴിഞ്ഞ ഒറ്റ വർഷം കൊണ്ട് മന്ത്രിമാരും, എംഎൽഎമാരും, മുൻ എംഎൽഎമാരും ചേർന്ന് ചികിൽസ നടത്തിയത് ആറ് കോടി എഴുപത്തിയാറ് ലക്ഷം രൂപയ്ക്കാണ്.

മന്ത്രിമാർക്കും എംഎൽഎ മാർക്കും ഹെൽത്ത് ഇൻഷൂറൻസ് പരിരക്ഷ ഏർപ്പെടുത്തണമെന്നും നികുതി പണം സുഖചികിൽസയ്ക്ക് ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്നുമാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ഉടൻ ഹൈക്കോടതിയെ സമീപിക്കും