video
play-sharp-fill

മീനില്‍ പുഴുവിനെ കണ്ടെത്തിയ സംഭവം;   തിരുവനന്തപുരത്ത് ഭക്ഷ്യസുരക്ഷ വിഭാഗത്തിന്‍റെ പരിശോധന: പഴകിയ ഇറച്ചിയും മീനും നശിപ്പിച്ചു

മീനില്‍ പുഴുവിനെ കണ്ടെത്തിയ സംഭവം; തിരുവനന്തപുരത്ത് ഭക്ഷ്യസുരക്ഷ വിഭാഗത്തിന്‍റെ പരിശോധന: പഴകിയ ഇറച്ചിയും മീനും നശിപ്പിച്ചു

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജ് ഭാഗത്ത് ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന തുടങ്ങി.

പഴകിയ ഇറച്ചിയും മീനും നശിപ്പിച്ചു. പരിശോധന തുടരുമെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവന്തപുരം കല്ലറ പഴയചന്ത ജംഗ്ഷനില്‍ നിന്ന് വാങ്ങിയ മീനില്‍ ഇന്നലെ പുഴുവിനെ കണ്ടെത്തിയിരുന്നു. സംസ്ഥാനമെമ്പാടും ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്‍റെ പരിശോധന നടക്കുന്നതിനിടയിലാണ് മീനില്‍ പുഴുവിനെ കണ്ടെത്തിയത്.

വൈകിട്ട് മുതുവിള സ്വദേശി ബിജു വാങ്ങിയ ചൂര മീനിലാണ് പുഴുവിനെ കണ്ടെത്തിയത്. പിന്നാലെ മീന്‍ തിരികെ കൊടുത്ത് പണം തിരികെ വാങ്ങി.

ആരോഗ്യ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചങ്കിലും കഴിഞ്ഞില്ല.സംഭവമറിഞ്ഞ സുഹൃത്തുക്കള്‍ കളക്ടറേറ്റില്‍ പരാതി നല്‍കിയതോടെ വില്ലേജ് ഓഫീസറും വെഞ്ഞാറമൂട് പൊലീസും എത്തി സാമ്പിള്‍ ശേഖരിച്ചു. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് മീന്‍ വാങ്ങിക്കഴിച്ച ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വിഷബാധയേറ്റിരുന്നു.