‘ഡ്രൈവിങ് സീറ്റില്‍ നിന്നിറങ്ങിവന്ന് അഞ്ചാറു പ്രാവശ്യം അടിച്ചു’; മലപ്പുറത്ത് അപകടകരമായ ഡ്രൈവിങ് ചോദ്യം ചെയ്ത സഹോദരിമാര്‍ക്ക് നടുറോഡില്‍ യുവാവിന്റെ മര്‍ദനം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മലപ്പുറം: മലപ്പുറം പാണമ്പ്രയില്‍ നടുറോഡില്‍ സഹോദരിമാര്‍ക്ക് യുവാവിന്റെ മര്‍ദനം.

അപകടകരമായ ഡ്രൈവിങ് ചോദ്യം ചെയ്തതിനാണ് മര്‍ദിച്ചതെന്ന് യുവതികള്‍ പറഞ്ഞു.
സ്‌കൂട്ടറിലിരിക്കുന്ന യുവതികളെ യുവാവ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹോദരികളുടെ പരാതിയില്‍ തിരൂരങ്ങാടി സ്വദേശി ഇബ്രാഹിം ഷബീറിനെതിരെ പൊലീസ് കേസെടുത്തു.
കഴിഞ്ഞ മാസം 16നായിരുന്നു കേസിനാസ്പദമായ സംഭവം.

ഓവര്‍ടേക്ക് ചെയ്തയാള്‍ ഡിവൈഡറിനോട് ചേര്‍ന്ന് വണ്ടി നിര്‍ത്തുകയും കാറില്‍ നിന്നിറങ്ങി വന്ന് ഇവരെ അടിക്കുകയുമായിരുന്നു. പിന്നീട് ആളുകള്‍ ശ്രദ്ധിക്കുന്നത് കണ്ടാണ് പിന്‍ മാറിയത്.

സംഭവ സമയത്ത് മര്‍ദിച്ചയാളുടെ ഫോട്ടോയെടുക്കുകയും തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തതെന്ന് സഹോദരിമാര്‍ പറഞ്ഞു.