
‘
സ്വന്തം ലേഖകൻ
കുമളി: ഒന്നായിത്തുടങ്ങിയ ജീവിതയാത്ര ഒരു ദശാബ്ദം പിന്നിടുമ്പോള്‍ പെട്ടെന്ന് തനിച്ചായതിന്റെ പകപ്പിലാണ് അമ്പിളി.
പത്താം വിവാഹ വാര്‍ഷികം ആഘോഷിക്കേണ്ടിയിരുന്ന വെള്ളിയാഴ്ച കവി ബിനു എം. പള്ളിപ്പാട് വിട പറഞ്ഞപ്പോള്‍ അമ്പിളി തികച്ചും തനിച്ചായി. 10 വര്‍ഷം മുൻപ് ഏപ്രില്‍ 22നായിരുന്നു ഹരിപ്പാട് പള്ളിപ്പാട് സ്വദേശിയും യുവകവിയുമായ ബിനു എം. പള്ളിപ്പാടും കോട്ടയം കാണക്കാരി സ്വദേശിനി കെ.ആര്.
അമ്പിളിയും തമ്മിലെ വിവാഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കവിതയും പുല്ലാങ്കുഴലും സാഹിത്യവുമായിരുന്നു ഇരുവരുടെയും മക്കള്‍. സന്തോഷം നിറഞ്ഞ ജീവിതത്തിലേക്ക് മുന്നറിയിപ്പില്ലാതെ എത്തിയ രോഗം ബിനുവിനെ ഒപ്പം കൂട്ടി കടന്നുപോകുമ്പോള്‍ അമ്പിളിക്ക് മുന്നില്‍ ജീവിതം ബിനുവിന്റെ ഓര്‍മകള്‍ മാത്രമാകുന്നു.



