കടുത്തുരുത്തി പ്രണയ തട്ടിപ്പ്; ഒളിവിലായിരുന്ന നാലാം പ്രതിയും പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കടുത്തുരുത്തി: കടുത്തുരുത്തി പ്രണയ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ ഒളിവില്‍ കഴിഞ്ഞിരുന്ന നാലാമത്തെ പ്രതിയും പൊലീസ് പിടിയിൽ.

ഇതോടെ കടുത്തുരുത്തി പൊലീസ്‌ ഇതുമായി ബന്ധപ്പെട്ട്‌ എടുത്ത ആദ്യത്തെ കേസിലെ എല്ലാം പ്രതികളും പിടിയിലായി. കണ്ണൂര്‍ കടലായി മാവിലക്കണ്ടി വീട്ടില്‍ സങ്കീര്‍ത്താ(22) ണ്‌ ഇന്നലെ പിടിയിലായത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടുത്തുരുത്തി എസ്‌.എച്ച്‌.ഒ. കെ.ജെ. തോമസ്‌, എസ്‌.എ. വിബിന്‍ ചന്ദ്രന്‍ എന്നിവരുടെ നിര്‍ദേശപ്രകാരം എ.എസ്‌.ഐ. വി.വി. റോജിമോന്‍, സിവില്‍ പൊലീസ്‌ ഓഫീസര്‍മാരായ അനൂപ്‌ അപ്പുകുട്ടന്‍, എ.കെ. പ്രവീണ്‍കുമാര്‍ എന്നിവരാണ് പ്രതികളെ കണ്ണൂരിലെത്തി പിടികൂടിയത്‌.

പ്രണയ തട്ടിപ്പുമായി ബന്ധപ്പെട്ട്‌ അറസ്‌റ്റ് ചെയ്‌ത മൂന്ന് പ്രതികളും റിമാന്‍ഡിലാണ്‌. കണ്ണൂര്‍ തളിപ്പറമ്പ് രാമന്തളി കണ്ടത്തില്‍ വീട്ടില്‍ മിസ്‌ഹബ്‌ അബ്‌ദുള്‍ റഹിമാന്‍ (20), കണ്ണൂര്‍ ലേരൂര്‍ മാധമംഗലം നെല്ലിയോടന്‍ വീട്ടില്‍ ജിഷ്‌ണു രാജേഷ്‌ (20), കോഴിക്കോട്‌ വടകര കുറ്റ്യാടി അടുക്കത്ത്‌ മാണിക്കോത്ത്‌ വീട്ടില്‍ അഭിനവ്‌ (20) എന്നിവരാണ് റിമാന്‍ഡിലുള്ളത്‌.

17,16 വയസ്‌ പ്രായമുള്ള പ്ലസ്‌ വണ്‍, പ്ലസ്‌ ടു വിദ്യാര്‍ത്ഥികളായ മൂന്ന്‌ പെണ്‍ക്കുട്ടികളുടെ മൊഴിയനുസരിച്ചെടുത്ത കേസിലാണ് നാല് പേരും അറസ്‌റ്റിലായത്‌.
പ്രതികള്‍ക്കെതിരേ പോക്‌സോ വകുപ്പുകള്‍ അനുസരിച്ചുള്ള കേസാണ്‌ എടുത്തിരിക്കുന്നത്‌.