
സ്വന്തം ലേഖകൻ
ചങ്ങനാശ്ശേരി: ത്യക്കൊടിത്താനം പായിപ്പാട് കൊല്ലാപുരത്ത് ഈയോൺ കാറില്‍ കടത്തികൊണ്ടു വന്ന 9 കിലോ 10 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ.
കുറ്റൂര്‍ സ്വദേശി രഞ്ജിത്ത് തമ്പാന്‍ (26), ഈസ്റ്റ് ഒതറ സ്വദേശി വിനീത് (24), നീരേറ്റുപുറം സ്വദേശി ജിതിന്‍ (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനം കസ്റ്റഡിയില്‍ എടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ നിർദ്ദേശപ്രകാരം ജില്ലയില്‍ എപ്രിൽ 18 മുതല്‍ നടന്നുവരുന്ന എൻഡിപിഎസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി . ശില്‍പയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി ആര്‍. ശ്രീകുമാറിന്റെ നേത്യത്വത്തിൽ ത്യക്കൊടിത്താനം പോലീ സ്റ്റേഷൻ എസ്.എച്ച്.ഒ. അജീബ് ഇ, എസ്.ഐ ഷാജി കെ. എസ്, എ.എസ്.ഐമാരായ സന്‍ജോ, രംജീവ് ദാസ്, എസ് സിപിഒ സജിത്ത്, സിപിഒ സന്തോഷ്, സെല്‍വരാജ്, സത്താര്‍, ലാലു ,അനീഷ് ജോണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ജില്ലയില്‍ വിതരണം ചെയ്യാന്‍ കര്‍ണാടകയില്‍ നിന്നും കാര്‍ മാർഗ്ഗം കടത്തിക്കൊണ്ടുവന്ന കഞ്ചാവ് ആണ് പിടിച്ചെടുത്തത്. ഇവര്‍ നിരവധി ക്രിമിനൽ കേസുകളിലും മയക്കുമരുന്നു കേസുകളിലും പ്രതികളാണ്