
സ്വന്തം ലേഖകൻ
കോട്ടയം: നാഗമ്പടം മുനിസിപ്പൽ പാർക്ക് രണ്ട് കോടി ഏഴ് ലക്ഷം രൂപ മുടക്കി നവീകരിച്ചതിന് പിന്നിൽ വൻ അഴിമതി. പാർക്ക് പെയിൻ്റടിച്ചതും, ബഹുരൂപി ശില്പങ്ങൾ നിർമ്മിച്ചതും മാത്രമാണ് നടത്തിയ നവീകരണങ്ങൾ.
ശില്പി കെ എസ് രാധാകൃഷ്ണൻ ശില്പങ്ങൾ
സൗജന്യമായാണ് പാർക്കിന് നിർമിച്ച് നല്കിയത്. പാർക്കിൽ നിന്നും ലോഡ് കണക്കിന് മണ്ണ് ഖനനം ചെയ്ത് നീക്കിയിരുന്നു. ഇതിൻ്റെയെല്ലാം പുറകിൽ വൻ അഴിമതിയാണ് നടന്നിട്ടുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതുജനങ്ങളുടെ കോടിക്കണക്കിന് രൂപയാണ് ഇത്തരത്തിൽ വിവിധ പദ്ധതികളുടെ പേരിൽ ധൂർത്തടിച്ചത്. രണ്ട് കോടി രൂപ മുടക്കിയാൽ അത്യാധുനിക രീതിയിലുള്ള പാർക്ക് നിർമ്മിക്കാമെന്നിരിക്കെയാണ് പഴയ കളിപ്പാട്ടങ്ങൾക്കും, ഉപകരണങ്ങൾക്കും പെയിൻ്റടിച്ച് നാല് ശില്പവും ഉണ്ടാക്കി വെച്ച് രണ്ട് കോടി രൂപ ചിലവാക്കിയത്.
പാർക്ക് നവീകരണവുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കണമെന്നാശ്യപ്പെട്ട് പൊതുപ്രവർത്തകനായ ഏ.കെ. ശ്രീകുമാറാണ് വിജിലൻസിന് പരാതി നല്കിയത്



