play-sharp-fill
ചെങ്കുത്തായ മലകയറ്റം, വനത്തിലൂടെയുള്ള സാഹസിക യാത്ര, നദി മുറിച്ചു കടക്കല്‍, വനത്തിലെ  അതിജീവനം…..!  കശ്‍മീരില്‍ ജനനിയെ കാത്തിരിക്കുന്നത് അതികഠിനമായ പരിശീലന ദിനങ്ങൾ;  സാഹസിക പരിശീലനത്തിനായി കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക എന്‍സിസി കെഡറ്റ് കോട്ടയത്തുണ്ട്

ചെങ്കുത്തായ മലകയറ്റം, വനത്തിലൂടെയുള്ള സാഹസിക യാത്ര, നദി മുറിച്ചു കടക്കല്‍, വനത്തിലെ അതിജീവനം…..! കശ്‍മീരില്‍ ജനനിയെ കാത്തിരിക്കുന്നത് അതികഠിനമായ പരിശീലന ദിനങ്ങൾ; സാഹസിക പരിശീലനത്തിനായി കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക എന്‍സിസി കെഡറ്റ് കോട്ടയത്തുണ്ട്

സ്വന്തം ലേഖകൻ

കോട്ടയം: ജനനിയ്ക്ക് ജമ്മു കശ്മീരില്‍ സാഹസിക പരിശീലനത്തിനുള്ള അവസര ലഭിച്ചതിന്റെ സന്തോഷത്തിലാണ് നാടും വീടും.


കേരളത്തില്‍ നിന്നും ജനനിയ്ക്ക് മാത്രമാണ് ഈ അവസരം ലഭിച്ചിരിക്കുന്നത്. കശ്‍മീരില്‍ ജനനിയെ കാത്തിരിക്കുന്നത് അതികഠിനമായ പരിശീലന മുറകളാണ്. എന്നാല്‍ അതൊന്നും കാര്യമാക്കാതെ കിട്ടിയ അവസരത്തെ പരമാവധി പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുകയാണ് ഈ കൊച്ചു മിടുക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഏക എന്‍സിസി കെഡറ്റാണ് ജനനി കനകരാജ്. മള്ളൂശേരി, കൃഷ്ണഭവനില്‍ പരേതനായ എന്‍എസ്.കനകരാജിന്റെ മകളും ബിസിഎം കോളജിലെ ഒന്നാം വര്‍ഷ ബിഎസ്‌സി ഫിസിക്സ് വിദ്യാര്‍ഥിനിയുമാണ്.

5 -ാം കേരള വനിതാ വിഭാഗം ബറ്റാലിയന്‍ എന്‍സിസി ചങ്ങനാശേരിയിലെ കെഡറ്റാണ് ജനനി. ബറ്റാലിയനു കീഴിലുള്ള 4 കോളജുകളില്‍ നിന്നും കെഡറ്റുമാരുടെ ശാരീരിക ക്ഷമതാ പരീക്ഷയിലാണ് ജനനിയെ തിരഞ്ഞെടുത്ത്.

15 ദിവസമാണ് പരിശീലനം. ജമ്മുവിലെ പഹല്‍ഗാം ജവാഹര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനിയറിങ് ആന്‍ഡ് വിന്റര്‍ സ്പോര്‍ട്സിലാണു പരിശീലനം. ചെങ്കുത്തായ മലകയറ്റം, വനത്തിലൂടെയുള്ള സാഹസിക യാത്ര, നദി മുറിച്ചു കടക്കല്‍, വനത്തിലെ അതിജീവനം തുടങ്ങി വില്ലേജുകളിലെ പരിശീലനം എന്നിവയും നടക്കും.

പുല്ലരിക്കുന്ന് കോളനിയിലാണ് ജനനിയുടെ വീട്. ജനനിയെയും സഹോദരങ്ങളായ ജയകൃഷ്ണന്‍, ജയകുമാര്‍ എന്നിവരെയും അമ്മ കൃഷ്ണമ്മ വീടുകളില്‍ ജോലി ചെയ്താണ് പഠിപ്പിക്കുന്നത്. ചെറുപ്പം മുതല്‍ കായിക രംഗത്ത് സജീവമായി പങ്കെടുക്കുന്ന ജനനി സൈനിക സേവനമാണ് സ്വപ്നം കാണുന്നത്. ബറ്റാലിയനിലെ കെഡറ്റ് പരിശീലകയായ സോമി ജയ്സണാണ് പരിശീലനത്തിനായി ജനനിക്ക് ഒപ്പം പോകുന്നത്. ജനനി ഇന്നു പുറപ്പെടും.