play-sharp-fill
മകളെ കെണിയില്‍പ്പെടുത്തിയത്; ഷിജിന്‍ മകളുടെ കൈയില്‍ നിന്ന് ഒരു ലക്ഷം രൂപയോളം കൈപ്പറ്റി: ആരോപണവുമായി ജോത്സനയുടെ പിതാവ്

മകളെ കെണിയില്‍പ്പെടുത്തിയത്; ഷിജിന്‍ മകളുടെ കൈയില്‍ നിന്ന് ഒരു ലക്ഷം രൂപയോളം കൈപ്പറ്റി: ആരോപണവുമായി ജോത്സനയുടെ പിതാവ്

സ്വന്തം ലേഖകൻ

കോഴിക്കോട്: കോടഞ്ചേരിയില്‍ ഡിവൈഎഫ്‌ഐ നേതാവ് ഷിജിനും ജോത്സനയും തമ്മിലുള്ള വിവാഹം വിവാദമായ സാഹചര്യത്തില്‍ പ്രതികരണവുമായി ജോത്സനയുടെ പിതാവ് രംഗത്ത്.


മകളുടെ വിവാഹം ലൗജിഹാദല്ലെന്നും മകളെ കെണിയില്‍പ്പെടുത്തിയതാണെന്നും ജോത്സനയുടെ പിതാവ് ജോസഫ് ആരോപിച്ചു.
ഇങ്ങനെയൊരു ബന്ധമുണ്ടെങ്കില്‍ അവള്‍ക്ക് അത് തുറന്നുപറയാനുള്ള സ്വാതന്ത്ര്യം വീട്ടിലുണ്ടെന്നും എന്നാല്‍, ഒരിക്കലും മകള്‍ ഇക്കാര്യം തങ്ങളോട് പറഞ്ഞിട്ടില്ലെന്നും പിതാവ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകളുടെ വിവാഹം ലൗജിഹാദ് ആണെന്ന് പറയുന്നത് തന്റെ മറ്റുമക്കളുടെ ഭാവിയെ പോലും ബാധിക്കുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജോത്സന വിദേശത്ത് നഴ്‌സായി ജോലി ചെയ്യുകയായിരുന്നുവെന്നും സാമൂഹ്യ മാധ്യമം വഴിയാണ് ഇരുവരും പരിചയപ്പെട്ടതെന്നും ജോസഫ് പറഞ്ഞു. ഇതിനിടെ, ഷിജിന്‍ മകളുടെ കൈയില്‍നിന്ന് ഒരു ലക്ഷം രൂപയോളം കൈപ്പറ്റിയതായും പിതാവ് ആരോപിച്ചു.

കഴിഞ്ഞ മാസമാണ് ജോത്സന അവധിക്ക് നാട്ടില്‍ എത്തിയത്.
ജോത്സനയുടെ സമ്മതപ്രകാരം മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചിരുന്നുവെന്നും വിവാഹ നിശ്ചയത്തിന്റെ തലേ ദിവസം, ഒരു സുഹൃത്തിന് ആധാര്‍ കാര്‍ഡ് അയച്ചു കൊടുക്കാനെന്ന് പറഞ്ഞാണ് മകള്‍ വീട്ടില്‍ നിന്ന് പോയതെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട് വരെ ഒരു സുഹൃത്തിനെ കാണാന്‍ പോയെന്ന് പറഞ്ഞ മകളുടെ ഫോണ്‍ പിന്നീട് ഓഫാകുകയായിരുന്നു. അതിന് ശേഷം, ഇളയ മകള്‍ക്ക് സുഹൃത്തിന്റെ നമ്പര്‍ എന്ന് പറഞ്ഞ് നല്‍കിയ നമ്പറിലേക്ക് വിളിച്ചു. എന്നെ ഇവര്‍ വിടുന്നില്ലെന്നാണ് മകള്‍ അവസാനമായി പറഞ്ഞത്.

മകള്‍ പൈസ കൊടുത്തത് വിവാഹം നിശ്ചയിച്ച യുവാവിന് അറിയാമായിരുന്നു. ചോദിച്ചപ്പോള്‍ പരിചയമുള്ള ആളാണ്, നേതാവാണ്, പൈസ തിരിച്ച്‌ തരുമെന്നാണ് പറഞ്ഞത്. മകള്‍ വിദേശത്തു നിന്ന് വീട്ടില്‍ എത്തിയ ശേഷം, പണം ചോദിച്ച്‌ ഷിജിനെ വിളിച്ചിട്ടുണ്ട്. പണം തരാമെന്ന് പറഞ്ഞാണ് ഷിജിന്‍ മകളെ വണ്ടിയില്‍ കയറ്റി കൊണ്ട് പോയതെന്ന് സംശയിക്കുന്നു. പിന്നീട് മകളെ പറഞ്ഞ് മനംമാറ്റുകയായിരുന്നു,’ ജോസഫ് വ്യക്തമാക്കി.