കുട്ടിക്കാനം- മുണ്ടക്കയം മരുതുംമൂട്ടിൽ നിയന്ത്രണം വിട്ട കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചു കയറി; ഒരാൾക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മുണ്ടക്കയം: നിയന്ത്രണം വിട്ട കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരിക്ക്.

കുട്ടിക്കാനം- മുണ്ടക്കയം റൂട്ടിൽ മരുതുംമൂടിനു സമീപത്തായിരുന്നു അപകടം. കാർ യാത്രികൻ പരുക്കുകളോടെ രക്ഷപെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. കുമളിയിൽ നിന്നും തൊടുപുഴയിലേക്ക് പോകുകയാരുന്ന കാറും കോട്ടയത്തു നിന്നും കുമളി ഭാഗത്തേക്ക് വരികയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഇവിടെ റോഡ് ഇടിഞ്ഞു പോയതിനാൽ വശങ്ങളിൽ വീപ്പ വച്ച് മറച്ചിരിക്കുകയാണ്. റോഡ് ഇടിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായിട്ടും ഇതുവരെ ഇവിടം നന്നാക്കാൻ അധികൃതർ തയാറായിട്ടില്ല.
പെരുവന്താനം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.