‘പിണറായി വിജയന്‍ ഇന്ത്യയിലെ ഉരുക്കു മനുഷ്യരില്‍ ഒരാള്‍’; പങ്കെടുക്കുന്നത് ആവേശത്തോടെ; പിണറായിയെ പ്രകീര്‍ത്തിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കണ്ണൂര്‍: കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ.

23ാമത് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍. ചടങ്ങിലെ മുഖ്യാതിഥിയാണ് അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധത്തിന് തന്റെ പേരു തന്നെ തെളിവാണെന്ന് ഓര്‍മിച്ചായിരുന്നു സ്റ്റാലിന്റെ പ്രസംഗം. കമ്മ്യൂണിസ്റ്റ് , ദ്രാവിഡ ബന്ധം സിപിഎം സെമിനാറില്‍ പങ്കെടുക്കാനുള്ള ഒരു കാരണമാണെന്നും അദ്ദേഹം പറഞ്ഞു.

“ആവേശത്തോടെയാണ് താന്‍ സെമിനാറില്‍ പങ്കെടുക്കാനെത്തിയത്. ഇന്ത്യയിലെ ഉരുക്കു മനുഷ്യരില്‍ ഒരാളാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍. മതേതരത്വത്തിന്റെ പ്രതീകമാണ് അദ്ദേഹമെന്നും തന്റെ വഴികാട്ടിയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഡിഎംകെയ്ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അഭേദ്യമായ ബന്ധമുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള ബന്ധത്തിന് തന്റെ പേര് തന്നെ തെളിവാണ്.