play-sharp-fill
വെട്ടിക്കൽ കുളമ്പ്‌ അയ്യപ്പൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനവും പുതതായി പണി കഴിപ്പിച്ച നടപ്പന്തൽ സമർപ്പണവും നടന്നു

വെട്ടിക്കൽ കുളമ്പ്‌ അയ്യപ്പൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനവും പുതതായി പണി കഴിപ്പിച്ച നടപ്പന്തൽ സമർപ്പണവും നടന്നു

സ്വന്തം ലേഖകൻ

കോട്ടയം: അഖില ഭാരത അയ്യപ്പസേവാസംഘം ആലത്തൂർ യൂണിയൻ, വെട്ടിക്കൽ കുളമ്പ് ശാഖയിലെ അയ്യപ്പക്ഷേത്രത്തിൽ പതിനേഴാമത് പ്രതിഷ്ഠാദിനം 2022 ഏപ്രിൽ 5,6,7 തീയതികളിൽ ക്ഷേത്രം തന്ത്രി ഹരിനാരായണൻ നമ്പൂതിരിപ്പാടിൻ്റെ കാർമ്മികത്വത്തിൽ നടന്നു.


ഈ വർഷത്തെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച നടപ്പന്തൽ ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് അഖില ഭാരത അയ്യപ്പസേവാസംഘം സ്റ്റേറ്റ് കൗൺസിൽ ജോ. സെക്രട്ടറിയും ആലത്തൂർ യൂണിയൻ സെക്രട്ടറിയുമായ നാരായണപ്രസാദ് നാടിന് സമർപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങിൽ അഖില ഭാരത അയ്യപ്പസേവാസംഘം ആലത്തൂർ യൂണിയൻ പ്രസിഡൻ്റ് ടി ഡി വിജയൻ, വൈസ് പ്രസിഡൻ്റ് മുരളി തരൂർ, ജോ. സെക്രട്ടറി ഗംഗാധരൻ, കോഡിനേറ്റർ സഹദേവൻ, വെട്ടിക്കൽ കുളമ്പ് ശാഖാ സെക്രട്ടറി വേണുഗോപാലൻ, ട്രഷറർ മോഹനൻ എന്നിവർ സംസാരിച്ചു.

മുരളി പെരിഞ്ചേരിയുടെ ഭക്തിപ്രഭാഷണത്തിന് ശേഷം അയ്യപ്പക്ഷേത്രവുമായി നാളിതുവരെ സഹകരിച്ച മഹത് വ്യക്തിത്വങ്ങളെ ആലത്തൂർ യൂണിയൻ സെക്രട്ടറി നാരായണപ്രസാദ് ആദരിച്ചു. ശേഷമുള്ള ദിവസങ്ങളിൽ
ക്ഷേത്രം തന്ത്രി ഹരിനാരായണൻ നമ്പൂതിരിപ്പാടിൻ്റെ കാർമ്മികത്വത്തിലുള്ള വിശേഷ പൂജകൾ, പ്രസാദഊട്ട്, മഹാ ദീപാരാധന എന്നിവയോടു കൂടി ചടങ്ങുകൾ അവസാനിച്ചു.