വൈക്കം ചിട്ടിതട്ടിപ്പ്: ഇരകള്‍ക്ക് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും നീതിയില്ല;  മേഖലയില്‍ ചിട്ടിതട്ടിപ്പ് പതിവെന്ന് പൊലീസ്

വൈക്കം ചിട്ടിതട്ടിപ്പ്: ഇരകള്‍ക്ക് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും നീതിയില്ല; മേഖലയില്‍ ചിട്ടിതട്ടിപ്പ് പതിവെന്ന് പൊലീസ്

സ്വന്തം ലേഖകൻ

കോട്ടയം: വൈക്കത്ത് ചിട്ടി തട്ടിപ്പില്‍ കുടങ്ങിയ നൂറുകണക്കിന് പേര്‍ക്ക് ഏഴ് വര്‍ഷമായിട്ടും നീതിയില്ല.

വൈക്കപ്രായറില്‍ അമൃത ശ്രീ ചിട്ടിയുടെ പേരിലായിരുന്നു ലക്ഷങ്ങളുടെ തട്ടിപ്പ്.
2014ല്‍ ആണ് വൈക്കപ്രയാറില്‍ അമൃത ശ്രീ ചിട്ടി തുടങ്ങിയത്. വീട്ടില്‍ എത്തി പണം പിരിക്കുന്ന രീതിയിലായിരുന്നു നടത്തിപ്പ്. ഇതോടെ വീട്ടമ്മമാരും പ്രായമേറിയവരും ചിട്ടിയില്‍ ചേര്‍ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യമൊക്കെ കൃത്യമായി പണം തിരികെ കിട്ടിയതോടെ കൂടുതല്‍ പേര്‍ ചിട്ടിയിലെത്തി. ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപമായി. 2015 അവസാനത്തോടെ ചിട്ടിക്കമ്പനിയുടെ ഓഫീസ് അടച്ചുപൂട്ടി ഉടമകള്‍ മുങ്ങി.

കമ്പനിയുടെ എറണാകുളത്തെയും ചേര്‍ത്തലയിലേയും ഓഫീസുകളും പൂട്ടിയ നിലയിലാണ്. എല്ലായിടത്തും നാട്ടുകാരായ സ്ത്രീകളാണ് പണം പിരിക്കാന്‍ എത്തിയത്. ഈ വിശ്വാസത്തിലാണ് പലരും ചിട്ടിയില്‍ ചേര്‍ന്നതും

പണം നല്‍കിയ രേഖകള്‍ മിക്കരുടെയും കയ്യിലില്ല. വഞ്ചനാ കേസ് ആയപ്പോള്‍ പൊലീസ് ഇവ ശേഖരിച്ചിരുന്നു. പിന്നീട് തിരികെ നല്‍കിയില്ലെന്നും ഇതില്‍ ഒത്തുകളിയുണ്ടെന്നും നിക്ഷേപകര്‍ പരാതിപ്പെടുന്നു.

എന്നാല്‍ കേസും രേഖകളും കോടതിയിലെന്നാണ് പൊലീസിന്റെ വിശദീകരണം. ഇങ്ങനെ നിരവധി ചിട്ടി തട്ടിപ്പ് കേസുകളാണ് വൈക്കം മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ചിട്ടിയില്‍ പണം നഷ്ടപ്പെടുന്നവര്‍ തന്നെ വീണ്ടും മറ്റൊരു ചിട്ടിക്കാരാല്‍ തട്ടിപ്പിരയാകുന്നതും ഇവിടെ പതിവെന്ന് പൊലീസും പറയുന്നു.