
സ്വന്തം ലേഖകൻ
ബ്രിട്ടന്: ബ്രിട്ടനില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന.
എക്സ് ഇ (XE) എന്ന വകഭേദം ഇതുവരെയുള്ളതില്‍ ഏറ്റവും പകര്‍ച്ച ശേഷി കൂടിയത് ആണെന്നാണ് വിലയിരുത്തല്‍ . ഇത് ഒമിക്രോണിൻ്റെ തന്നെ പുതിയൊരു വകഭേദമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോള്‍ ലോകമെങ്ങും പടര്‍ന്നുകഴിഞ്ഞ ബിഎ2 (BA2) വകഭേദത്തേക്കാള്‍ 10% പകര്‍ച്ചശേഷി കൂടുതല്‍ ആണ് എക്സ് ഇ എന്ന വകഭേദത്തിന്. ബ്രിട്ടനില്‍ 637 പേരില്‍ ആണ് പുതിയ വകഭേദം കണ്ടെത്തിയത്.
വൈറസിനെ വിശദമായി പഠിച്ചുവരികയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
കേരളത്തിലടക്കം നിരവധി സംസ്ഥാനങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിനാൽ പുതിയ വകഭേദത്തിൻ്റെ ഭീതി നിഴലിക്കുന്നുണ്ട്.
കോവിഡ് ചട്ടങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കുന്നത് അവസാനിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് മാസ്ക് ധരിച്ചില്ലെങ്കിലോ കൂട്ടം കൂടിയാലോ ഇനി ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കില്ല. ഇത് രാജ്യത്തെ എങ്ങനെ ബാധിക്കുമെന്നത് ചോദ്യചിഹ്നമാവുകയാണ്.



