play-sharp-fill
ബിരിയാണി കഴിച്ചാല്‍ വന്ധ്യത… ‘അപ്പോള്‍ ഉള്ളിക്കറി തിന്നാലോ’; സംഘ്പരിവാറിനെയും കെ. സുരേന്ദ്രനെയും ട്രോളി മന്ത്രി ശിവന്‍കുട്ടി

ബിരിയാണി കഴിച്ചാല്‍ വന്ധ്യത… ‘അപ്പോള്‍ ഉള്ളിക്കറി തിന്നാലോ’; സംഘ്പരിവാറിനെയും കെ. സുരേന്ദ്രനെയും ട്രോളി മന്ത്രി ശിവന്‍കുട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബിരിയാണി തിന്നാല്‍ കുട്ടികളുണ്ടാവില്ലെന്നതാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകളുടെ ഏറ്റവും ഒടുവിലത്തെ പ്രചാരണം.


തമിഴ്നാട്ടില്‍ വ്യാപകമായി ബിരിയാണി വിളമ്പുന്ന ഹോട്ടലുകള്‍ക്കെതിരെ ഹിന്ദുത്വ സംഘടനകള്‍ ഈ പ്രചാരണം അഴിച്ചുവിടുന്നുമുണ്ട്. ഇപ്പോഴിതാ
സംഘ്പരിവാര്‍ പ്രചാരണത്തെ പരിഹസിച്ച്‌ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി രംഗ​ത്തെത്തിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെയ്സ്ബുക്കിലൂടെയാണ് മന്ത്രി സംഘ്പരിവാറിനെയും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെയും ട്രോളിയിരിക്കുന്നത്. ബിരിയണി കഴിച്ചാല്‍ വന്ധ്യതയുണ്ടാകുമെന്ന സംഘ്പരിവാര്‍ പ്രചാരണ വാര്‍ത്തക്കൊപ്പം ‘അപ്പോള്‍ ഉള്ളിക്കറി തിന്നാലോ’ എന്ന ചോദ്യമാണ് മന്ത്രി ഉയര്‍ത്തുന്നത്.

ഇത്തരം പ്രചാരണത്തെ പ്രതിരോധിക്കാന്‍ ഇന്നുച്ചക്ക് കഴിക്കാന്‍ ബിരിയാണിയാവാം എന്നും ഫെയ്സ്ബുക്കില്‍ കുറിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ബീഫ് കഴിക്കുന്നുവെന്ന പേരില്‍ ചിത്രം പ്രചരിച്ചിരുന്നു.

എന്നാല്‍ താന്‍ കഴിച്ചത് ബീഫല്ല, ഉള്ളിക്കറിയാണെന്ന് പറഞ്ഞുകൊണ്ടാണ് അന്ന് അ​ദ്ദേഹം അതിനെ പ്രതിരോധിച്ചത്. ഇത് പിന്നീട് സമൂഹമാധ്യമങ്ങളില്‍ വലിയ ട്രോളുകള്‍ക്ക് കാരണമായിരുന്നു.

ഇതും പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് മന്ത്രിയുടെ ട്രോള്‍. ഇതിന് വന്‍ പ്രതികരണമാണ് ഫെയ്‌സ്ബുക്ക് ഉപയോക്താക്കളില്‍ നിന്നും ഉണ്ടായിരിക്കുന്നത്.