play-sharp-fill
കോട്ടയത്ത് നിന്ന് ഭുതത്താൻകെട്ടിലേക്ക് ഒരു അടിപൊളി ഉല്ലാസയാത്ര പോയാലോ…! ബോട്ടിംഗും തൂക്കുപാലവും ഡാം സന്ദർശനവും ഒക്കെയായി ആകെയൊരു തകർപ്പൻ യാത്ര; വരൂ കോട്ടയം കെ.എസ്.ആർ.ടി.സിയിലേക്ക്….

കോട്ടയത്ത് നിന്ന് ഭുതത്താൻകെട്ടിലേക്ക് ഒരു അടിപൊളി ഉല്ലാസയാത്ര പോയാലോ…! ബോട്ടിംഗും തൂക്കുപാലവും ഡാം സന്ദർശനവും ഒക്കെയായി ആകെയൊരു തകർപ്പൻ യാത്ര; വരൂ കോട്ടയം കെ.എസ്.ആർ.ടി.സിയിലേക്ക്….

സ്വന്തം ലേഖകൻ

കോട്ടയം: ഭുതത്താൻകെട്ടിലേക്ക് ഒരു യാത്ര പോകാൻ നിങ്ങൾ ഒരുക്കമാണോ… എന്നാൽ വരൂ കോട്ടയം
കെ.എസ്.ആർ.ടി.സിയിലേക്ക്.


ജംഗിൾ സഫാരി എന്ന പേരിൽ കോട്ടയത്ത് നിന്ന് ഭൂതത്താൻകെട്ട് – തട്ടേക്കാട്ട് – പൂയംകുട്ടി – ഇഞ്ചത്തൊട്ടി എന്നിവിടങ്ങളിലേക്കാണ് യാത്രയൊരുക്കുന്നത്. 2022 ഏപ്രിൽ 16 മുതൽ ആരംഭിക്കുന്ന യാത്രയ്ക്കുള്ള ബുക്കിംങ് ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

850 രൂപയാണ് ടിക്കറ്റ് നിരക്ക്. കോട്ടയം ഡിപ്പോയിൽ നിന്നും രാവിലെ ഏഴരയ്ക്കാണ് യാത്ര പുറപ്പെടുന്നത്. രാത്രി എട്ടിന് തിരികെ വരും.

30 മിനിറ്റ് ഡാം സന്ദർശ ശു, ഒരു മണിക്കൂർ ബോട്ടിംഗ്, 30 മിനിറ്റ് ഇഞ്ചത്തൊട്ടി തൂക്ക്പാലം സന്ദർശനം എന്നിങ്ങനെയാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഭക്ഷണവും, ബോട്ടിങും ജംഗിൾ സഫാരിയും അടക്കമുള്ള യാത്രയ്ക്ക് 850 രൂപയാണ് നിരക്കായി നിശ്ചയിച്ചിരിക്കുന്നത്.

ബുക്കിംങിനായി
കോട്ടയം കെ.എസ്.ആർ.ടി.സിയുടെ -0481 2562908, 9495876723, 8547832580 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.