
സ്വന്തം ലേഖിക
സൂറത്ത്: ഇന്ത്യയുടെ വജ്രനഗരമായ സൂറത്തിലെ റോഡിന് ഇനി ഇരുമ്പിന്റെ കരുത്തും തിളക്കവും.
സൂറത്തിലെ ഹസിറ വ്യവസായ മേഖലയില്‍ നിന്നും പുറന്തള്ളുന്ന ഇരുമ്പ് മാലിന്യം ഉപയോഗിച്ചാണ് റോഡ് നിര്‍മ്മിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യയില്‍ ആദ്യമായാണ് റോഡ് ടാറിംഗില്‍ ഇരുമ്പ് ചേര്‍ക്കുന്നത്. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്‌ഐആര്‍ ഇന്ത്യ), സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (സിആര്‍ആര്‍ഐ), നീതി ആയോഗ് എന്നിവയുടെ സഹകരണത്തോടെയാണ് സ്റ്റീല്‍ റോഡ് ഇന്ത്യയില്‍ ആദ്യമായി പരീക്ഷിക്കുന്നത്.
ഇതിനായി നൂറ് ശതമാനം സംസ്‌കരിച്ച സ്റ്റീല്‍ സ്ലാഗാണ് ഉപയോഗിക്കുന്നത്
ഉരുക്ക് വ്യവസായത്തില്‍ പുറന്തള്ളപ്പെടുന്ന ഇരുമ്പ് മാലിന്യം പരിസ്ഥിതിക്ക് അങ്ങേയറ്റം ദോഷകരമാണ്.
ഇവയെ റോഡ് നിര്‍മ്മാണത്തിലുപയോഗിക്കാന്‍ കഴിയുന്നത് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ പുതിയ വഴി തുറക്കും.



