play-sharp-fill
സര്‍ക്കാരിന് പിടിവാശി ഇല്ല,​ സ്വകാര്യ ബസുടമകള്‍ പിടിവാശി ഉപേക്ഷിക്കണം; ഇങ്ങോട്ട് വന്നാല്‍ ചര്‍ച്ചയ്‌ക്ക് തയ്യാറെന്ന് ഗതാഗത മന്ത്രി

സര്‍ക്കാരിന് പിടിവാശി ഇല്ല,​ സ്വകാര്യ ബസുടമകള്‍ പിടിവാശി ഉപേക്ഷിക്കണം; ഇങ്ങോട്ട് വന്നാല്‍ ചര്‍ച്ചയ്‌ക്ക് തയ്യാറെന്ന് ഗതാഗത മന്ത്രി

സ്വന്തം ലേഖിക

തിരുവനന്തപുരം: ബസ് സമരത്തില്‍ സര്‍ക്കാരിന് പിടിവാശി ഇല്ലെന്നും സ്വകാര്യ ബസുടമകള്‍ പിടിവാശി ഉപേക്ഷിക്കണമെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.


സ്വകാര്യ ബസ് ചാര്‍ജ് വര്‍ദ്ധനവ് അനിവാര്യമാണെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. സര്‍ക്കാര്‍ വാക്ക് പാലിച്ചു കൊണ്ടാണ് മുന്നോട്ട് പോകുന്നത്. സംഘടനകള്‍ ഇങ്ങോട്ടേക്ക് വന്നാല്‍ ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘടനയിലെ ചില നേതാക്കള്‍ക്ക് മാത്രമാണ് പിടിവാശി. നിരക്ക് കൂട്ടിയെന്ന പ്രഖ്യാപനം വരാതെ സമരം പിന്‍വലിക്കില്ല എന്ന ഭാഷയാണ് ബസ് ഉടമകള്‍ക്ക്.

ഈ മാസം 30ന് എല്‍ഡിഎഫ് യോഗം ചേര്‍ന്ന് ഈ കാര്യത്തില്‍ അന്തിമമായി ഒരു തീരുമാനം എടുക്കുമെന്ന് പറഞ്ഞതിന് ശേഷം ഇങ്ങനൊരു സമരം ചെയ്യുന്നതിന്റെ ലക്ഷ്യം മറ്റു ചിലതാണ്. ഓട്ടോ ടാക്സി സംഘടനകളും ഇതേ ആവശ്യം ഉന്നയിച്ച്‌ രംഗത്ത് വന്നിരുന്നു.

അവരുമായി ചര്‍ച്ചകള്‍ നടത്തി,​ അവര്‍ സര്‍ക്കാരിന്റെ വാക്ക് വിശ്വസിച്ചു. കാര്യം മനസിലായതു കൊണ്ടാണ് അവര്‍ സമരത്തിന് പോകാത്തത്. ഇപ്പോള്‍ സമരമെന്ന് പറഞ്ഞാലും ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ ബസുകള്‍ നിരത്തിലിറങ്ങുന്നുണ്ട്.

ബസുടമകളുടെ സമരം പൊതുജനങ്ങള്‍ക്കെതിരെയാണ്. അവസാനത്തെ സമരായുധം എടുത്ത ശേഷം ബസുടമകള്‍ ഇപ്പോള്‍ സര്‍ക്കാരിനെ പഴിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബസ് നിരക്ക് കൂട്ടിയെന്ന പ്രഖ്യാപനം നടപ്പാക്കാതെ സമരം പിന്‍വലിക്കില്ലെന്നാണ് ബസ് ഉടമകളുടെ നിലപാട്.