കോട്ടയം ജില്ലയില്‍ 71 പേർക്ക് കോവിഡ്; 168 പേര്‍ക്ക് രോഗമുക്തി
സ്വന്തം ലേഖിക
കോട്ടയം: ജില്ലയില്‍ 71 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 168 പേര് രോഗമുക്തരായി. 2090 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 29 പുരുഷന്മാരും 34 സ്ത്രീകളും എട്ട് കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 15 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവില്‍ 785 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 446883 പേര്
കോവിഡ് ബാധിതരായി. 444764 പേര് രോഗമുക്തി നേടി.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കറുകച്ചാല്‍-8
പാലാ-7
കോട്ടയം-6
തലയോലപ്പറമ്പ്, വിജയപുരം-4
ചിറക്കടവ്, പാറത്തോട്, കുറിച്ചി, മാടപ്പള്ളി-3
ഏറ്റുമാനൂര്‍, കടുത്തുരുത്തി, വെള്ളൂര്‍, അതിരമ്പുഴ, രാമപുരം, മുത്തോലി-2
വെളിയന്നൂര്‍, ഉഴവൂര്‍, മണര്‍കാട്, അകലക്കുന്നം, വാഴപ്പള്ളി, നെടുംകുന്നം, മീനച്ചില്‍, ഞീഴൂര്‍, തൃക്കൊടിത്താനം, എരുമേലി, വാകത്താനം, പാമ്പാടി, വാഴൂര്‍, പനച്ചിക്കാട്, മറവന്തുരുത്ത്, കാഞ്ഞിരപ്പള്ളി, മുളക്കുളം, ചങ്ങനാശേരി- 1