
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്ത് 65 മുതിർന്ന സിഐമാരെ കൂടി ഡിവൈഎസ്പിമാരാക്കാൻ പ്രമോഷൻ സ്ക്രീനിങ് കമ്മിറ്റി ശുപാർശ ചെയ്തു.
ഒഴിവു വരുന്ന മുറയ്ക്ക് ഇവർക്ക് നിയമനം നല്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് വകുപ്പിൽ സാമ്പത്തിക കുറ്റകൃത്യവിഭാഗം രൂപവത്കരിക്കാൻ സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.ക്രൈംബ്രാഞ്ചിന്റെ കീഴിൽ രൂപീകരിക്കുന്ന ഈ വിഭാഗത്തിൽ 233 തസ്തികകൾ സൃഷ്ടിക്കും.
11 ഡി.വൈ.എസ്.പിമാരുടെ ഒഴിവുകളാണ് ഇതിലൂടെ സാധ്യമാകുന്നത്. കൂടാതെ മെയ് മാസത്തോടെ നിലവിലുള്ള 17 ഡിവൈഎസ്പിമാർ കൂടി റിട്ടയർ ചെയ്യും, ഇതോടെ 28 സി ഐ മാർക്ക് ഉടൻ ഡിവൈഎസ്പിമാരായി നിയമനം ലഭിക്കും.
നിലവിൽ കോട്ടയം വിജിലൻസിൽ ജോലിചെയ്യുന്ന റജി എം കുന്നിപ്പറമ്പൻ, കാഞ്ഞിരപ്പള്ളി എസ്എച്ച്ഒ റിജോ പി ജോസഫ്, അയർക്കുന്നം എസ്എച്ച്ഒ മധു ആർ, കറുകച്ചാൽ എസ്എച്ച്ഒ റിഷികേശൻ നായർ, മാർട്ടിൻ സി ജെ, സിബിച്ചൻ ജോസഫ്, രാജേഷ് കെ എൻ എന്നിവരാണ് കോട്ടയം ജില്ലയിൽ നിന്ന് ഡിവൈഎസ്പി റാങ്കിലേക്ക് എത്തുന്ന ഉദ്യോഗസ്ഥർ.



