
സ്വന്തം ലേഖിക
കോഴിക്കോട്: ഉത്സവത്തിനിടെ തീപിടിച്ച തെങ്ങ് കടപുഴകി വീണ് ഒരാള്‍ മരിച്ചു.
കോഴിക്കോട് വെള്ളിമാടുകുന്ന് വാപ്പോളിത്താഴം കാട്ടറ പൊയില്‍ താഴത്ത് ഗണേശാണ് (60) മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂളക്കടവ് കൊഴമ്പുറത്ത് ഭഗവതി ക്ഷേത്രോത്സവത്തിനിടെയാണ് അപകടം. അന്യസംസ്ഥാന തൊഴിലാളി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
ശനിയാഴ്ച രാത്രി പത്തേ മുക്കാലോടെയാണ് അപകടം. ഉണങ്ങിനിന്ന തെങ്ങിനോട് ചേര്‍ന്ന് ആരോ തീയിട്ടതിനെ തുടര്‍ന്ന് തീ പിടിക്കുകയായിരുന്നുവെന്നാണ് സൂചന.
നാട്ടുകാര്‍ ഉടനെ രക്ഷാപ്രവര്‍ത്തനം നടത്തി. വെള്ളിമാടുകുന്നില്‍ നിന്ന് അഗ്നി രക്ഷാ സേനയും ചേവായൂര്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു.
പാറോപ്പടി കൊല്ലറക്കല്‍ സുധീഷ് (44), സുനി, പറമ്പില്‍ ബസാറിലെ ഓയില്‍ മില്‍ ജീവനക്കാരന് പ്രഭാത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



