
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ ഇന്ന് വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.
ഏറ്റുമാനൂർ 66 Kv സബ് സ്റ്റേഷനിൽ വർക്ക് നടക്കുന്നതിനാൽ ഇന്ന് രാവിലെ 7.30 മുതൽ 10.30 വരെ ഏറ്റുമാനൂർ ,പേരൂർ, വള്ളിക്കാട്, പട്ടിത്താനം ,കണക്കാരി ,പാ ലാ റോഡ് ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മിനി ഇൻഡസ്ട്രിയൽ ഏരിയ, ചോലപ്പള്ളി കമ്പനി, പാത്ര പാങ്കൽ, അരീപറമ്പ്, കൂരോപ്പട, ചെമ്പരത്തിമൂട്, ചെന്നാമറ്റം ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
ലൈനിൽ പണികൾ നടക്കുന്നതിനാൽ രാമപുരം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന രാമപുരം ടൗൺ, അമ്പലം, പാലവേലി, വെള്ളിലാപ്പള്ളി, ആശുപത്രി എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.



