play-sharp-fill
നിലപാടില്‍ മാറ്റമില്ല; സര്‍ക്കാരിനെ ശത്രുവായി കാണുന്നില്ല, അവരെ പിന്തുണയ്‌ക്കുന്നെന്നും ഗവര്‍ണര്‍

നിലപാടില്‍ മാറ്റമില്ല; സര്‍ക്കാരിനെ ശത്രുവായി കാണുന്നില്ല, അവരെ പിന്തുണയ്‌ക്കുന്നെന്നും ഗവര്‍ണര്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: സര്‍ക്കാരിനെ ശത്രുസ്ഥാനത്ത് കാണുന്നില്ലെന്നും എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണെങ്കില്‍ ജനാധിപത്യം എങ്ങനെ മുന്നോട്ട് പോകും? അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്നതായി പറഞ്ഞ ഗവര്‍ണര്‍ സിപിഎമ്മിന് അവരുടെയും തനിക്ക് തന്റെയും കാഴ്‌ചപ്പാടുണ്ടെന്ന് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുപ്പത് വര്‍ഷത്തിലേറെയായി സംസ്ഥാനത്ത് ജോലിചെയ്യുന്ന ജീവനക്കാരോട് തങ്ങളുടെ വിഹിതം പെന്‍ഷനിലേക്ക് അടയ്‌ക്കാന്‍ പറയുന്നു. സര്‍വകലാശാല ജീവനക്കാരോട് പോലും പങ്കാളിത്ത പെന്‍ഷന്‍ ആവശ്യപ്പെടുന്നു.

എന്നാല്‍ ഇവിടെ ഒരു പ്രിവിലേജ് വിഭാഗത്തിന് രണ്ട് വ‌ര്‍ഷം പ്രവര്‍ത്തിച്ചാല്‍ പെന്‍ഷന്‍ കിട്ടുകയും ശേഷം അവര്‍ക്ക് വീണ്ടും മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകരാകാന്‍ കഴിയുകയും ചെയ്യുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

ഇത്തരത്തില്‍ പൊളി‌റ്റിക്കല്‍ പാര്‍ട്ടി കേഡറിന് സ‌ര്‍ക്കാ‌ര്‍ പണം നല്‍കേണ്ട കാര്യമില്ലെന്ന് ഗവര്‍ണര്‍ തന്റെ അഭിപ്രായം വീണ്ടും ഉറപ്പിച്ച്‌ പറഞ്ഞു.

‘ഇത് എന്റെ സര്‍ക്കാരാണ്. ഞാനവരെ ശത്രുവായല്ല കുടുംബത്തിലെ തലവന്‍ അംഗങ്ങളോട് ശരിയല്ലെന്ന് പറയുന്നതില്‍ തെറ്റില്ല. പ്രതിപക്ഷ നേതാവിനെതിരെ ഒന്നും പറഞ്ഞില്ല.

രമേശ് ചെന്നിത്തലയോടും ഉമ്മന്‍ചാണ്ടിയോടുമുള‌ള ബഹുമാനം സൂക്ഷിക്കാനാണ് പറഞ്ഞത്. ‘ഗവര്‍ണര്‍ വ്യക്തമാക്കി. ഗവര്‍ണറെ മാറ്റുന്നതുമായി ബന്ധപ്പെട്ട പൂഞ്ചി കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശയില്‍ കേരളത്തിന് എന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.