കെഎസ്ആര്‍ടിസി ബസിടിച്ച് യുവാക്കള്‍ മരിച്ച സംഭവം; യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് തെളിവെടുപ്പ് നടത്തി; ഡ്രൈവറുടെ ഭാഗത്തെ വീഴ്ച പരിശോധിക്കാന്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം
സ്വന്തം ലേഖിക
പാലക്കാട്: കുഴല്‍മന്ദം വെള്ളാപ്പാറയില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ച് രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ യുവജന കമ്മീഷന്‍ തെളിവെടുപ്പ് നടത്തി.
അപകടത്തില്‍ മരിച്ച ആദര്‍ശിന്റെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. ഡ്രൈവര്‍ക്ക് പറ്റിയ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്നാണ് ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും മനസിലാകുന്നതെന്ന് കമ്മീഷന്‍ അംഗം അഡ്വക്കേറ്റ് ടി മഹേഷ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ സ്വമേധയാ കേസെടുത്തതിന് പിന്നാലെയാണ് യുവജന കമ്മീഷന്‍ തെളിവെടുപ്പിനെത്തിയത്.
ഡ്രൈവറുടെ ഭാഗത്തെ വീഴ്ച പരിശോധിക്കാന്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയതായും ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷം ടി മഹേഷ് പറഞ്ഞു.
കേസന്വേഷണത്തിന്റെ തുടക്കത്തില്‍ വീഴ്ചയുണ്ടായെന്നും എന്നാല്‍ ഇപ്പോള്‍ നീതി ലഭിക്കും എന്ന പ്രതീക്ഷയുണ്ടെന്നും മരിച്ച ആദര്‍ശിന്റെ അച്ഛന്‍ പറഞ്ഞു. അതേസമയം അപകടം നേരില്‍ കണ്ട കൂടുതല്‍ ദൃക്സാക്ഷികളുടെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
ഫെബ്രുവരി ഏഴിനാണ് യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ബസിലിടിച്ച് അപകടമുണ്ടായത്.