ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ സംസ്കാര ചടങ്ങില്‍ കോവിഡ് മാനദണ്ഡം ലംഘിച്ചു; സാബു ജേക്കബ് ഉള്‍പ്പടെ ആയിരം പേര്‍ക്കെതിരെ കേസെടുത്തു
സ്വന്തം ലേഖിക
കോട്ടയം: സി പി എം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ്.
കോവിഡ് മാനദണ്ഡം ലംഘിച്ചതിനാണ് നടപടി. സാബു എം ജേക്കബ് അടക്കം ആയിരം പേര്‍ക്കെതിരെയാണ് കേസെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ വൈകിട്ടായിരുന്നു ദീപുവിന്റെ മൃതദേഹം സംസ്‌കരിച്ചത്. അഞ്ച് മണിയോടെ അത്താണിയിലെ പൊതുശ്മശാനത്തിലായിരുന്നു സംസ്കാരം.
മൂന്ന് മണിയോടെ മൃതദേഹം കിഴക്കമ്പലത്തെ ട്വന്റി 20 നഗറില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. ഇവിടെയും നിരവധി പേരാണ് എത്തിയത്.
അതേസമയം ദീപുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഇന്ന് പുറത്തുവരും. തലയ്ക്ക് പിന്നിലേറ്റ ക്ഷതം മരണത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം.
കോട്ടയം മെഡിക്കല്‍ കോളേജിലാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. ദീപുവിന്റേത് ആസൂത്രിത കൊലപാതകമാണെന്ന സാബു ജേക്കബ് ഉള്‍പ്പടെയുള്ളവരുടെ ആരോപണത്തെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കും.