കലക്കൻ പ്രമോ വീഡിയോയുമായി ബ്രോ ഡാഡി ടീം; എസ്.ഐ ആന്റണി ജോസഫായി ഇത്തവണയും അയാൾ വരുന്നു, വീഡിയോ കാണാം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മോഹന്‍ലാലിനൊപ്പം മുപ്പതിലേറെ സിനിമകളില്‍ ചെറുറോളുകളിലെത്തിയിരുന്നു ആന്റണി പെരുമ്പാവൂര്‍. പൃഥ്വിരാജ് സുകുമാരന്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ‘ബ്രോ ഡാഡി’യില്‍ എസ്.ഐ ആന്റണിയെന്ന കഥാപാത്രമായാണ് ആന്റണി പെരുമ്പാവൂര്‍ എത്തുന്നത്.ദൃശ്യം രണ്ട് പതിപ്പുകളിലും പൊലീസ് റോളിലായിരുന്നു ആന്റണി.

എങ്ങനെയാണ് ആന്റണി പെരുമ്പാവൂരിനെ
എസ് ഐ ആന്റണിയാക്കിയതെന്ന രസകരമായൊരു വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ‘എസ് ഐ ആന്റണി ജോസഫ്,ഇത് കലക്കും. ഞങ്ങള്‍ക്ക് കാത്തിരിക്കാന്‍ വയ്യ,നിങ്ങള്‍ക്കോ?, എന്ന ക്യാപ്ക്ഷനോടെയാണ് ഹോട്ട്‌സ്റ്റാര്‍ യൂട്യൂബില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കല്യാണി പ്രിയദര്‍ശന്‍,മീന,ലാലു അലക്സ്,മുരളി ഗോപി,കനിഹ,സൗബിന്‍ ഷാഹിര്‍ എന്നിവര്‍ ചിത്രത്തിലുണ്ട്.അഭിനന്ദന്‍ രാമാനുജം ക്യാമറയും ദീപക് ദേവ് സംഗീത സംവിധാനവും.വാവയാണ് മുഖ്യസഹസംവിധാനം.ഗോകുല്‍ ദാസ് കലാസംവിധാനം അഖിലേഷ് മോഹന്‍ എഡിറ്റര്‍. സിനറ്റ് സേവ്യര്‍ സ്റ്റില്‍സ്.ശ്രീജിത് ഗുരുവായൂര്‍ മേക്കപ്പ്. കോസ്റ്റിയൂംസ് സുജിത് സുധാകരന്‍.

ജോണ്‍ കാറ്റാടിയെ മോഹന്‍ലാലും മകന്‍ ഈശോ ജോണ്‍ കാറ്റാടിയുടെ റോളില്‍ പൃഥ്വിരാജും എത്തുന്നു.മീനയാണ് അമ്മയുടെ റോളിലെത്തുന്നത്