
സ്വന്തം ലേഖിക
കൊട്ടാരക്കര: കൊട്ടാരക്കാര താലൂക്ക് ആശുപത്രിയിലെ ചികിത്സാപിഴവിനെ തുടര്‍ന്നു യുവതിയ്‌ക്ക് കാഴ്ച നഷ്ടമായി.
പരസഹായമില്ലാതെ മുറിക്കു പുറത്തേക്കു പോകാന്‍ കഴിയുന്നില്ല.
ശരീരമാസകലം തൊലി പൊള്ളിയ നിലയിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉമ്മന്നൂര്‍ ബഥേല്‍ മന്ദിരത്തില്‍ ജെസിമോള്‍ (37) ക്കാണ് ഈ ദുര്‍വിധി.
ദുരിതസാഹചര്യങ്ങളുമായി വാടകവീട്ടില്‍ കഴിയുകയാണ് യുവതി.
കഴിഞ്ഞ മാസം 12നാണ് നെഞ്ചുവേദനയ്‌ക്ക് ചികിത്സ തേടി കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിയത്. മരുന്നിന്റെ പിഴവ് കാരണം കാഴ്‌ച്ച മങ്ങി. ശരീരമാസകലം പൊള്ളിയടര്‍ന്ന നിലയിലായി.
വീണ്ടും ഡോക്ടറെ സമീപിച്ചപ്പോള്‍ ചിക്കന്‍ പോക്സാണെന്ന് പറഞ്ഞു മറ്റൊരു മരുന്നും ഇന്‍ജക്‌ഷനും നല്‍കി. വീട്ടിലെത്തിയ ശേഷം അവസ്ഥ കൂടുതല്‍ മോശമായി.
തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
മരുന്നിന്റെ അലര്‍ജിയാണ് ജെസിമോളുടെ അവസ്ഥയ്‌ക്കു കാരണമെന്നാണ് ചികിത്സിച്ച ഡോക്ടറുടെ വിശദീകരണം.
അപൂര്‍വമായി കാണുന്ന ‘സ്റ്റീഫന്‍ ജോണ്‍സണ്‍ സിന്‍ഡ്രോം’ എന്ന അവസ്ഥയാണിതെന്നാണ് സൂപ്രണ്ട് ഡോ.കെ.ആര്‍. സുനില്‍കുമാര്‍ പറയുന്നത്.
എന്നാല്‍ ചികിത്സാപ്പിഴവ് മാത്രമല്ല ഡോക്ടറുടെ സമീപനത്തിലും മനുഷ്യത്വം ഉണ്ടായില്ലെന്ന് ജെസിമോള്‍ പറയുന്നു. സംഭവത്തില്‍ കൊട്ടാരക്കര പോലീസ് ഡോക്ടര്‍ക്കെതിരെ കേസെടുത്തു.



