play-sharp-fill
തലയോലപ്പറമ്പ് കുലശേഖരമംഗലത്ത് ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ

തലയോലപ്പറമ്പ് കുലശേഖരമംഗലത്ത് ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ

സ്വന്തം ലേഖിക

തലയോലപ്പറമ്പ്: കുലശേഖരമംഗലം കൊടൂപ്പാടത്ത് ദമ്പതികൾ തൂങ്ങി മരിച്ചു.


മറവൻതുരുത്ത് 14-ാം വാർഡിൽ എട്ടുപറയിൽ വീട്ടിൽ പരേതനായ പ്രകാശന്റെ മകൻ ശ്യാം പ്രകാശ് (24) ഭാര്യ അരുണിമ (19) എന്നിവരെയാണ് വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്യാം പ്രകാശ് പെയ്ന്റിങ് തൊഴിലാളിയാണ്. പ്ലസ് വൺ വിദ്യാത്ഥിയായ സഹോദരൻ ശരത്ത് പ്രകാശും തൊഴിലുറപ്പ് തൊഴിലാളിയായ അമ്മ ലാലിയും വീട്ടിലില്ലാതിരുന്ന സമയമായിരുന്നു സംഭവം.

ക്ലാസ് കഴിഞ്ഞ് വൈകിട്ട് 3 മണിയോടെ വീട്ടിലെത്തിയ ശരത്ത് ആണ് ആദ്യം തൂങ്ങി മരിച്ച നിലയിൽ ഇരുവരെയും കണ്ടത്.

ഉടനെ ബഹളം വെച്ച് അയൽവാസികളെ വിളിച്ച് കൂട്ടി വാതിൽ ചവിട്ടി തുറന്ന് അകത്തു കടന്നുവെങ്കിലും ഇരുവരും മരിച്ചിരുന്നു.

എസ് ഐ അജ്മലിന്റെ നേതൃത്വത്തിൽ വൈക്കം പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.