കേരള ഹൈക്കോടതി വിര്‍ച്വല്‍ ഹിയറിംഗിനിടെ പല്ലുതേപ്പും ഷേവിംഗും; വൈറലായി വീഡിയോ
സ്വന്തം ലേഖിക
കൊച്ചി: ഹൈക്കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിനിടെ എല്ലാ കോടതി മര്യാദകളും ലംഘിച്ചുകൊണ്ട് ഒരാള്‍ ക്യാമറയ്ക്ക് മുന്നില്‍ പല്ലുതേക്കുകയും ഷേവ് ചെയ്യുകയും ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
ജസ്റ്റിസ് വി ജി അരുണിന് മുമ്പാകെ വിചാരണ നടക്കുമ്പോഴാണ് സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉണര്‍ന്നെഴുന്നേറ്റ് വന്ന ഇയാള്‍ വാഷ്റൂമില്‍ വാഷ്ബേസിന് മുന്നില്‍ ക്യാമറ വച്ച് അതിന് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയും പല്ലുതേക്കുകയും ഷേവ് ചെയ്യുകയും ചെയ്യുന്നതുമാണ് വീഡിയോ.
ജസ്റ്റിസ് വി ജി അരുണിന്റെ ശ്രദ്ധയില്‍ ഇത് പെട്ടിട്ടില്ലെങ്കിലും വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച് കഴിഞ്ഞു.
നേരത്തേയും രാജ്യത്തെ വിവിധ കോടതികളില്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
Third Eye News Live
0