വനിത പൊലീസ് ഉദ്യോഗസ്ഥക്കെതിരെ വധഭീഷണി മുഴക്കി രണ്ട് യുവാക്കൾ; ഇരുവരും പൊലീസ് കസ്റ്റഡിയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ആലങ്ങാട്:വനിത പൊലീസ്​ ഉദ്യോഗസ്ഥക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

കോട്ടപ്പുറം കരിയാറ്റില്‍ വീട്ടില്‍ ലിജോയ് (20), മാളികംപീടിക വടക്കേലന്‍ വീട്ടില്‍ നിഥിന്‍ ബാബു (20) എന്നിവരെയാണ് ആലുവ (ആലങ്ങാട്) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ആലങ്ങാട് ബിവറേജിന് സമീപം അടിപിടിയുണ്ടാക്കിയതിന് ഇവരെ രാത്രിയില്‍ പിടികൂടി സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോഴാണ് വധഭീഷണി മുഴക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരുടെ പേരില്‍ വേറെയും കേസുകളുണ്ടെന്ന്​ പൊലീസ്​ അറിയിച്ചു