മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായൊന്നിക്കുന്ന ചിത്രം’പുഴു’ ഒടിടി റിലീസിന്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മമ്മൂട്ടിയും പാർവതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘പുഴു’ ഒടിടി റിലീസിന്.നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന ചിത്രം സോണി ലിവിലൂടെയാണ് പുറത്തിറങ്ങുന്നത്.

ലെറ്റ്സ് ഒടിടി ഗ്ലോബലിന്റെ പേജിലൂടെയാണ് ഇത് അറിയിച്ചിരിക്കുന്നത്.സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ്.ജോർജാണ് നിർമാണം. ദുൽഖർ സൽമാന്റെ വേ ഫെറർ ഫിലിംസാണ് ചിത്രത്തിന്റെ സഹനിർമ്മാണവും വിതരണവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ട എന്ന ചിത്രത്തിന് ശേഷം ഫർഹാദിന്റെ കഥയിൽ ഒരുങ്ങുന്ന ചിത്രമാണിത്. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹർഷാദിനൊപ്പം ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. മമ്മൂട്ടി,പാർവതി എന്നിവർക്കൊപ്പം പ്രമുഖരായ ഒരുപിടി താരനിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്.

ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് തേനി ഈശ്വറാണ്. പേരൻപ്, ധനുഷ് ചിത്രം കർണ്ണൻ, അച്ചം യെൻപത് മടമയാടാ, പാവൈ കഥൈകൾ തുടങ്ങിയ ചിത്രങ്ങളുടെ കാമറ കൈകാര്യം ചെയ്തത് തേനി ഈശ്വരാണ്. ബാഹുബലി, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദാണ്,പുഴുവിന്റെയും കലാസംവിധാനം.