വേർപിരിയൽ പ്രഖ്യാപിച്ച് താരദമ്പതികൾ; ഇരുവരുടെയും നന്മക്കായെടുത്ത തീരുമാനമെന്ന് ‘ധനുഷും ഐശ്വര്യയും’

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

താരദമ്പതികളായ നടന്‍ ധനുഷും സംവിധായിക ഐശ്വര്യയും വേര്‍പിരിഞ്ഞു.സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പ്രസ്താവനകളിലൂടെയാണ് ഇരുവരും ഇക്കാര്യം പങ്കുവെച്ചത്. രണ്ട് വ്യക്തികളെന്ന നിലയില്‍ തങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണീ തീരുമാനമെന്നും പ്രസ്താവനയില്‍ പറയുന്നു.

ധനുഷിന്റെയും ഐശ്വര്യയുടെയും പ്രസ്താവന –

സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം, മാതാപിതാക്കളായും പരസ്പരമുള്ള അഭ്യുദയകാംക്ഷികളായും വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും ക്രമപ്പെടുത്തലിന്റെയും ഒത്തുപോവലിന്റെയുമൊക്കെ യാത്രയായിരുന്നു ഇത്. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണിന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികളെന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികളെന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്കും സ്വയം മനസിലാക്കുന്നതിനും സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കണം. ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group