
സ്വന്തം ലേഖിക
ഔദ്യോഗികമായി ഹിന്ദുമതം സ്വീകരിച്ച് സംവിധായകൻ അലി അക്ബർ.
മതം മാറുന്ന കാര്യം സംവിധായകന് അലി അക്ബറാണ് സോഷ്യല്‍ മീഡിയയിലൂടെ ആദ്യം പങ്കുവച്ചത്. അലി അക്ബര്‍ എന്ന പേരുപേക്ഷിച്ചെന്നും ഇനി രാമസിംഹനാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോഴിതാ ഔദ്യോഗികമായി അദ്ദേഹം ഹിന്ദുമതം സ്വീകരിച്ചിരിക്കുകയാണെന്നാണ് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് മുന്‍ നേതാവും ഹിന്ദു സേവാ കേന്ദ്രം നേതാവുമായ പ്രതീഷ് വിശ്വനാഥ് അണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.
” ചരിത്രം ആവര്‍ത്തിക്കുന്നു, അലി അക്ബര്‍ രാമസിംഹനായി’, എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തത്.
പൂണൂലും കാവി ഷാളുമൊക്കൊയായി ഹോമകുണ്ഡത്തിന് മുന്നില്‍ പൂജയ്ക്കായി ഇരിക്കുകയാണ് രാമസിംഹന്. ഭാര്യ ലൂസിയാമ്മയും കൂടെയുണ്ട്.
സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ മരണ വാര്‍ത്തയ്ക്ക് താഴെ ഒരു കൂട്ടം ആളുകള്‍ ചിരിക്കുന്ന ഇമോജിയിട്ടതില്‍ പ്രതിഷേധിച്ചാണ് മതം മാറുന്നതെന്നായിരുന്നു അന്ന് അദ്ദേഹം പ്രതികരിച്ചത്.
ഇനി മുതല്‍ താനും കുടുംബവും ഭാരതീയ സംസ്കാരത്തിലാകും ജീവിക്കുകയെന്നും പറഞ്ഞിരുന്നു.



