മൂലേടത്ത് ഇന്ദിരാഗാന്ധി സ്മാരകത്തിൽ ചുവരെഴുത്ത് നടത്തി പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത് സി.പി.എം; ചുവരെഴുത്ത് നശിപ്പിച്ചതും കൊടി തോരണങ്ങൾ നശിപ്പിച്ചതും കോൺഗ്രസല്ലെന്ന് നേതൃത്വം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മൂലേടത്ത് വർഷങ്ങളായി സ്ഥാപിച്ചിരുന്ന ഇന്ദിരാഗാന്ധി സ്മാരകത്തിൽ ചുവരെഴുത്ത് നടത്തിയത് സിപിഎം ആണെന്ന് കോൺഗ്രസ്.

സി പി എമ്മിന്റെ കൊടിതോരണങ്ങൾ നശിപ്പിച്ചത് കോൺ​ഗ്രസ് അല്ലെന്നും നേതൃത്വം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചുവരെഴുത്ത് വന്നയുടൻ ഇത് മായിച്ച് കളയണമെന്ന് കോൺഗ്രസ്സ് നേതൃത്വം പലതവണ സിപിഎം നേതൃത്തെ അറിയിച്ചതാണ്. എന്നാൽ ഇതിന് തയാറാകാതെ പ്രശ്നങ്ങൾ സൃഷ്ടിച്ച് ബോധപൂർവ്വം സംഘർഷം ഉണ്ടാക്കുകയാണ് സിപിഎം

കോൺഗ്രസ്സ് സ്മാരകം കൈയ്യേറിയതിൽ സിപിഎമ്മിൽ തന്നെ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു.

പാർട്ടിയിൽ അടുത്തിടെ നടന്ന പുന:സംഘടനയിലെ അതൃപ്തിയുള്ള വിമത വിഭാഗമാണ് സിപിഎം സമ്മേളനത്തിലെ പ്രചാരണ സ്തൂപം തകർത്തതിന് പിന്നിലെന്ന് നാട്ടകം മണ്ഡലം പ്രസിഡന്റ് ജോൺ ചാണ്ടി തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.