എസ്.എഫ്.ഐ പ്രതിഷേധ പ്രകടനത്തിനിടെ ചങ്ങനാശ്ശേരിയിൽ കോൺഗ്രസ് ഓഫീസിന് നേരെ കല്ലേറ്: ഓഫീസിന്റെ ജനൽച്ചില്ല് എറിഞ്ഞ് തകർത്തു; പെരുന്ന ബസ് സ്റ്റാൻഡ് അങ്കണത്തിൽ കെ സുധാകരൻ്റെ കോലവും കത്തിച്ചു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: ചങ്ങനാശ്ശേരിയിൽ കോൺഗ്രസ് ഓഫീസിന് നേരെ കല്ലേറ്.

ഇടുക്കി എഞ്ചിനീയർ കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ചങ്ങനാശ്ശേരിയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരുന്ന ബസ് സ്റ്റാൻഡിനു ഉള്ളിൽ സ്ഥിതി ചെയ്യുന്ന കോൺഗ്രസ് ഓഫീസിന് നേരെയാണ് കല്ലെറിഞ്ഞത്.

പെരുന്ന ബസ് സ്റ്റാൻഡ് അങ്കണത്തിൽ കെ. സുധാകരൻ്റെ കോലവും കത്തിച്ചു.

അതിന് ശേഷം ഇന്ന് വൈകുന്നേരം മൂന്നരയോടെ നടന്ന പ്രതിഷേധ യോഗത്തിനിടയിലാണ് ആക്രമണവും നടന്നത്.

ആക്രമണത്തിൽ ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.