മകരവിളക്ക് ഉത്സവത്തെയും ഒമിക്രോണ്‍ ബാധിച്ചുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞതോടെ വരുമാനവും കുറഞ്ഞു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പത്തനംതിട്ട: ഒമിക്രോണ്‍ വ്യാപനം മകരവിളക്ക് ഉത്സവത്തെ ബാധിച്ചുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍.

കഴിഞ്ഞ നാല് ദിവസമായി തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടെന്നും അനന്തഗോപന്‍ പറഞ്ഞു. വരുമാനത്തിലും കുറവുണ്ടായി. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും ശബരിമലയില്‍ പാലിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സന്നിധാനത്ത് നാളെയാണ് മകരവിളക്ക് തെളിയുന്നത്. അയ്യപ്പ വിഗ്രത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നാളെ ഉച്ചയോടെ വലിയാനവട്ടത്ത് എത്തിച്ചേരും.

തിരുവാഭരണം ദേവസ്വം ബോര്‍ഡ് അധികൃതരും ഭക്തരും ചേര്‍ന്ന് ആചാരങ്ങളോടെ സ്വീകരിക്കും. എരുമേലി പേട്ടത്തുള്ളലിനെത്തുടര്‍ന്ന് പരമ്പരാഗത കാനന പാത വഴി പുറപ്പെട്ട അമ്പലപ്പുഴ ആലപ്പാട് സംഘങ്ങള്‍ പമ്പയിലെത്തിച്ചേര്‍ന്നു. പമ്പാ സദ്യയും പമ്പാ വിളക്കും ഇന്നാണ് നടത്തുന്നത്.

സന്നിധാനത്തെ ശുദ്ധിക്രിയകളും ഇന്നുച്ചയോടെ പൂര്‍ത്തിയാകും. സംക്രമാഭിഷേകത്തിനുള്ള നെയ്ത്തേങ്ങ കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു.

മകരവിളക്കിനോടനുബന്ധിച്ച്‌ കര്‍ശന നിയന്ത്രണങ്ങളാണ് സന്നിധാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാണ്ടി താവളത്തില്‍ തീര്‍ത്ഥാടകര്‍ക്ക് പ്രവേശിക്കാം. എന്നാല്‍ പര്‍ണശാലകള്‍ കെട്ടാനോ തീര്‍ത്ഥാടനത്തിനോ അനുമതിയില്ല.

രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂറിനകമുള്ള ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ തീര്‍ത്ഥാടകര്‍ കൈയില്‍ കരുതണം. 19ാം തീയതി വരെയാണ് ദര്‍ശനം. 20ന് നട അടയ്ക്കും.