play-sharp-fill
ഗജ വിജയത്തിൽ കോടികിലുക്കവുമായി അജഗജാന്തരം; ബോക്സ് ഓഫീസ് തൂത്തുവാരിയ ചിത്രം 25 കോടി ക്ലബ്ബിൽ

ഗജ വിജയത്തിൽ കോടികിലുക്കവുമായി അജഗജാന്തരം; ബോക്സ് ഓഫീസ് തൂത്തുവാരിയ ചിത്രം 25 കോടി ക്ലബ്ബിൽ

സ്വന്തം ലേഖകൻ

ആന്റണി വര്‍ഗീസ് നായകനായി എത്തി മികച്ച പ്രതികരണം നേടി കൊണ്ടിരിക്കുന്ന ചിത്രമാണ് അജഗജാന്തരം.ക്രിസ്മസ് റിലീസ് ആയി എത്തിയ ചിത്രം സംവിധാനം ചെയ്തത് ടിനു പാപ്പച്ചന്‍ ആയിരുന്നു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ടിനു ഒരുക്കിയ ചിത്രമായിരുന്നു അജഗജാന്തരം.


198 സ്‌ക്രീനുകളില്‍ കഴിഞ്ഞ ഡിസംബർ 23 നാണ് ചിത്രം റിലീസ് ചെയ്തത്.ചിത്രം മികച്ച പ്രതികരണം നേടിയതോടെ രണ്ടാം വാരത്തില്‍ കൂടുതല്‍ തീയറ്ററുകളില്‍ ചിത്രം പ്രദര്‍ശനം തുടങ്ങിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിലീസ് ചെയ്ത് 25 ദിവസം കഴിയുമ്പോള്‍ 25 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ് അജഗജാന്തരം.
ആഗോള റിലീസില്‍ നിന്നാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്.

കൊവിഡ് മൂന്നാം തരംഗത്തെക്കുറിച്ചുള്ള ഭീതി നിലനില്‍ക്കുകയും 50 ശതമാനം പ്രവേശന നിബന്ധനയുമൊക്കെയുള്ള സാഹചര്യത്തില്‍ ഒരു ചിത്രം നേടുന്ന മികച്ച കളക്ഷനാണിത്. കേരളത്തിനു പുറമെ യുഎഇ,ജിസിസി രാജ്യങ്ങളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു.

ഒരു ഉത്സവ പറമ്പിന്റെ പശ്ചാത്തലത്തില്‍ ആനയും പാപ്പാന്മാരും നാട്ടുകാരുമൊക്കെ പങ്കാളികളാവുന്ന സംഘട്ടന രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

അജഗജാന്തരത്തിന്റെ വിജയത്തോടെ കരിയറില്‍ ഇതുവരെ പരാജയം അറിയാത്ത താരം എന്ന പദവി ഒന്നുകൂടി ഉറപ്പിക്കുകയാണ് ആന്റണി വര്‍ഗീസ്.