play-sharp-fill
‘നീതി’നടപ്പാക്കാൻ നിറ തോക്കുകളുമായി തമിഴ്നാട് പൊലീസ്; എൻകൗണ്ടർ കൊലയിൽ ജയലളിതയുടെ വഴിയേ സ്റ്റാലിനും?

‘നീതി’നടപ്പാക്കാൻ നിറ തോക്കുകളുമായി തമിഴ്നാട് പൊലീസ്; എൻകൗണ്ടർ കൊലയിൽ ജയലളിതയുടെ വഴിയേ സ്റ്റാലിനും?

സ്വന്തം ലേഖകൻ

ചെന്നൈ: നിറതോക്കുകളുമായി നെഞ്ചുവിരിച്ച് ഗുണ്ടകളെ വെടിവച്ചു തീർത്തിരുന്ന ഒരു കാലമുണ്ടായിരുന്നു തമിഴ്നാട് പൊലീസിന്. ഭരണപക്ഷമായാലും പ്രതിപക്ഷമായാലും അധികം ചോദ്യങ്ങൾ ഉയർത്തിയിരുന്നില്ലന്ന്.


മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഭരണകാലത്ത് തമിഴ്നാട്ടിൽ ഇൻസ്പെക്ടർ റാങ്കിലുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരും വീണ്ടും നിറതോക്കുമായി രംഗത്തിറങ്ങി. 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു പക്ഷേ, തമിഴകത്ത് ഏറ്റവും കൂടുതൽ എൻകൗണ്ടറുകൾ നടന്നതും ജയയുടെ കാലത്താകാം.

10 വർഷത്തെ ഇടവേളയ്ക്കു ശേഷം ഡിഎംകെ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ഇതിനോടകം 2 എൻകൗണ്ടറുകൾ നടന്നു കഴിഞ്ഞു.

അതിലൊരെണ്ണം അഞ്ചു ദിവസം മുൻപായിരുന്നു. എന്നാൽ എൻകൗണ്ടറിൽ കൊല്ലപ്പെട്ടവർ കൊല്ലപ്പെടേണ്ടവരാണെന്ന നിലപാടിലാണു ഭൂരിഭാഗം ജനങ്ങളും.