
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്നും മുടങ്ങി. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് റേഷന്‍ വിതരണം മുടങ്ങുന്നത്.
സെര്‍വര്‍ തകരാറുമൂലം ഇ-പോസ് മെഷീന്‍ പ്രവര്‍ത്തനരഹിതമായതോടെയാണ് സംസ്ഥാനത്ത് റേഷന്‍ വിതരണം അവതാളത്തിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേത്തുടര്‍ന്ന് ബിപിഎല്‍, എ പി എൽ വിഭാഗങ്ങള്‍ക്കായി കേന്ദ്രം നല്‍കുന്ന സ്‌പെഷല്‍ അരി വിതരണം സംസ്ഥാനത്ത് മുടങ്ങി.
തകരാര്‍ എത്രയും വേഗം പരിഹരിച്ചില്ലെങ്കില്‍ റേഷനെ മാത്രം ആശ്രയിക്കുന്ന ദരിദ്ര ജനവിഭാഗങ്ങള്‍ പട്ടിണിയിലേക്ക് പോകുന്ന സ്ഥിതിയുണ്ടാകും.
രാവിലെ മുതല്‍ റേഷന്‍ വാങ്ങാനെത്തിയവര്‍ ബഹളം വെയ്ക്കുകയും പലയിടത്തും സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തതോടെയാണ് കടകള്‍ അടച്ചിടാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് റേഷന്‍ കടകളിലെ ഇ പോസ് മെഷീനുകള്‍ പണിമുടക്കി തുടങ്ങിയത്. വിവരങ്ങള്‍ രേഖപ്പെടുത്തി റേഷന്‍ വിതരണം നടത്താന്‍ ഒരു തരത്തിലും കഴിയാതെ വന്നതോടെ വ്യാപാരി സംഘടനകളുടെ ആഹ്വാനപ്രകാരം ഉച്ചയ്ക്ക് ശേഷം കടകള്‍ അടച്ചിടുകയായിരുന്നു.



