
സ്വന്തം ലേഖകൻ
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് സോണി ലിവ്വിൽ സ്ട്രീം ചെയ്യുന്ന ചുരുളിയിൽ നിയമ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പൊലീസ് പ്രത്യേക സമിതി നിയോഗിച്ചു.
സിനിമയിലെ തെറി സംഭാഷണങ്ങളുമായി ബന്ധപ്പെട്ടുള്ള വിമർശനങ്ങളും, തുടർന്ന് ചിത്രത്തിന്റെ പ്രദർശനം നിർത്തണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയുടെയും അടിസ്ഥാനത്തിലാണ് സമിതിയെ നിയോഗിച്ചത്.

ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടി. സിനിമ കണ്ടതിനു ശേഷം എഡിജിപി പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി പൊലീസ് മേധാവിക്ക് റിപ്പോർട്ട് കൈമാറും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിനിമയിലെ സംഭാഷണങ്ങൾ അസഭ്യമാണെന്ന് പറഞ്ഞ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് നടപടി. സിനിമ സംവിധായകന്റെ സൃഷ്ടിയാണെന്നും സിനിമയിൽ നിയമ ലംഘനം നടന്നിട്ടില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

കഴിഞ്ഞ ദിവസം ചുരുളിയിൽ നിയമ ലംഘനമുണ്ടോയെന്നു പരിശോധിക്കാൻ ഹൈക്കോടതി പുതിയ സമിതിയെ നിയോഗിക്കണം എന്ന് പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു.
ക്രിമിനൽ കുറ്റമോ നിലവിലുള്ള ഏതെങ്കിലും നിയമത്തിന്റെ ലംഘനമോ സിനിമ സ്ട്രീം ചെയ്യുന്നതിലുണ്ടോയെന്ന് പരിശോധിക്കാനാണ് നിർദേശം.



