രണ്ട് ദിവസത്തിലൊരിക്കല്‍ ബസുകൾ കഴുകി വൃത്തിയാക്കണം; പ്രത്യേക വാഷിങ് ജീവനക്കാര്‍; ഉത്തരവിറക്കി കെഎസ്‌ആര്‍ടിസി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: ബസുകള്‍ കഴുകി വൃത്തിയാക്കണമെന്ന് ഉത്തരവിറക്കി കെഎസ്‌ആര്‍ടിസി.

സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ്, സിറ്റി സര്‍ക്കുലര്‍ ബസുകള്‍ രണ്ട് ദിവസത്തിലൊരിക്കലും ഓര്‍ഡിനറി, ജന്റം നോണ്‍ എസി ബസുകള്‍ മൂന്ന് ദിവസത്തിലൊരിക്കലും കഴുകി വൃത്തിയാക്കണമെന്നാണ് നിര്‍ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനായി ബസ് വാഷിങ് ജീവനക്കാരെ നിയോ​ഗിക്കും. ബസിന്റെ അനുപാതത്തിന് അനുസരിച്ച്‌ വാഷിംഗ് ഷെഡ്യൂള്‍ ക്രമീകരിക്കും.

വൃത്തിഹീനമായും നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായും ഏതെങ്കിലും ബസ് സര്‍വ്വീസ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഡിപ്പോയിലെ മുഴുവന്‍ ബസ് വാഷിങ് ജീവനക്കാരുടെയും സേവനം മുന്നറിയിപ്പില്ലാതെ അവസാനിപ്പിച്ച്‌ കരാര്‍ കുടുംബശ്രീ പോലുള്ള ഏജന്‍സികള്‍ക്ക് നല്‍കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സി എം ഡിയുടെ ഉത്തരവില്‍ പറയുന്നു.

എല്ലാ ബസുകള്‍ക്കും റിവേഴ്സ് ലൈറ്റും ഇന്‍ഡിക്കേറ്ററും ഡ്രൈവര്‍മാര്‍ക്ക് നീക്കാവുന്ന സീറ്റും, ബോട്ടില്‍ ഹോള്‍ഡറും, എയര്‍വെന്റും ഘടിപ്പിക്കാനും നിര്‍ദേശമുണ്ട്.