
സ്വന്തം ലേഖകൻ
ബാഹുബലി സീരിസും പുറത്തിറങ്ങാനിരിക്കുന്ന ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ ചിത്രമായ ആർ ആർ ആർ ഉം ഒരുക്കിയ എസ് എസ് രാജമൗലിയുടെ ഏറ്റവും വലിയ സ്വപ്നമാണ് മഹാഭാരതം സിനിമയാക്കുക എന്നത്.
അതൊരൊറ്റ ചിത്രമായി ഒരുക്കാൻ കഴിയില്ല എന്ന സത്യം നിലനിൽക്കെ, രണ്ടോ മൂന്നോ ഭാഗങ്ങളായിട്ടായിരിക്കും ചിത്രം ഒരുക്കുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബോളിവുഡ് താരം ആമിർ ഖാൻ ഒരു വമ്പൻ വെബ് സീരിസ് ആയി മഹാഭാരതം ചെയ്യാനുള്ള ഒരുക്കത്തിലാണ് എന്നുള്ള വാർത്തകളും വന്നിരുന്നു.
ഏതായാലും തന്റെ സ്വപ്നമായ മഹാഭാരതം സംഭവിക്കുമോ എന്നുള്ള കാര്യം തുറന്നു പറയുകയാണ് ഇപ്പോൾ എസ് എസ് രാജമൗലി.

ചിത്രത്തിൻറെ തിരക്കഥ പൂർത്തിയാവാൻ ഏറ്റവും കുറഞ്ഞത് രണ്ടു വർഷത്തിന് മുകളിൽ സമയം ആവശ്യമാണ്.അതിനു ശേഷം മാത്രമേ ബാക്കി കാര്യങ്ങൾ ആലോചിക്കാൻ പറ്റുകയുള്ളു എന്നും രാജ്മൗലി പറയുന്നു.
അത്തരമൊരു ചിത്രം മികവോടെ എടുക്കണം. എങ്കിൽ സിനിമയെ കുറിച്ചും അതിനെ സാങ്കേതികമായ വശങ്ങളെ കുറിച്ചും താൻ ഇനിയും കൂടുതൽ പഠിക്കണം എന്നും രാജമൗലി വ്യക്തമാക്കി. അതിനൊക്കെ ശേഷം മാത്രമേ ആ ചിത്രം സംഭവിക്കുകയുള്ളൂ എന്ന് വ്യക്തമാക്കി.
ആർ ആർ ആർ ന്റെ പ്രമോഷന്റെ ഭാഗമായി കേരളത്തിൽ വന്നപ്പോൾ നൽകിയ അഭിമുഖത്തിലാണ് രാജമൗലി ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്.ഏതായാലും കാത്തിരിക്കാം മഹാപ്രോജക്ടിനായി.



