പുലികുഞ്ഞുങ്ങളെ തേടി അമ്മപുലിയെത്തി; പുലിയെ പിടിക്കാനുള്ള ശ്രമം വിജയിച്ചില്ല; കൂട്ടില്‍ കയറാതെ കുഞ്ഞിനെ കൈകൊണ്ട് നീക്കിയെടുത്ത് കൊണ്ടുപോയി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പാലക്കാട്: പുലികുഞ്ഞുങ്ങളെ തേടി അമ്മപുലിയെത്തി.

പുലിക്കൂട്ടില്‍വച്ച കുഞ്ഞുങ്ങളില്‍ ഒരെണ്ണത്തിനെ തള്ളപ്പുലി കൊണ്ടുപോയി. കൂട്ടില്‍ അകപ്പെടാതെ ഇന്ന് പുലര്‍ച്ചെയാണ് തള്ളപ്പുലി കുഞ്ഞിനെ കൊണ്ടുപോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂട്ടിനുള്ളില്‍ ബോക്സിലായിരുന്നു കുഞ്ഞിനെവച്ചിരുന്നത്.
തള്ളപ്പുലി കൂട്ടില്‍ കയറാതെ കൈകൊണ്ട് കുഞ്ഞിനെ നീക്കിയെടുക്കുകയായിരുന്നു.

രണ്ടാമത്തെ കുഞ്ഞിനെ വനംവകുപ്പ് ഓഫീസിലേക്ക് മാറ്റി. ഇതിനെ ഇന്ന് രാത്രി വീണ്ടും പുലിക്കൂട്ടില്‍ വയ്ക്കും.

തള്ളപ്പുലി വീണ്ടും എത്തുമെന്നാണ് പ്രതീക്ഷയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഈ മാസം ഒമ്പതിന് പാലക്കാട് ഉമ്മിനിയിലെ അടഞ്ഞുകിടക്കുന്ന വീട്ടിലാണ് രണ്ട് പുലിക്കുട്ടികളെ കണ്ടെത്തിയത്. തള്ളപ്പുലി ഓടിപ്പോകുന്നത് നാട്ടുകാരിലൊരാള്‍ കണ്ടിരുന്നു.
തുടര്‍ന്ന് വനംവകുപ്പ് കൂട് സ്ഥാപിക്കുകയായിരുന്നു.