വൈക്കം ആറാട്ടുകുളങ്ങര അമ്പലക്കുളത്തില്‍ സുഹൃത്തിനൊപ്പം ചൂണ്ടയിടുന്നതിനിടെ പന്ത്രണ്ട്കാരന്‍ മുങ്ങി മരിച്ചു

Spread the love

സ്വന്തം ലേഖിക

കോട്ടയം: വൈക്കം ആറാട്ടുകുളങ്ങര അമ്പലക്കുളത്തില്‍ സുഹൃത്തിനൊപ്പം ചൂണ്ടയിടുന്നതിനിടെ കാല് തെന്നി കുളത്തില്‍ വീണ് പന്ത്രണ്ട്കാരന്‍ മുങ്ങി മരിച്ചു.

വൈക്കം നടുവിലെ വില്ലേജില്‍ കൈതത്തറ വീട്ടില്‍ തോമസ് മകന്‍ സാജന്‍ തോമസ് (12) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. ആറാട്ടുകുളങ്ങര അമ്പലക്കുളത്തില്‍ ചൂണ്ടയിടാന്‍ കൂട്ടുകാരന് ഒപ്പം പോയതാണ് സാജൻ.

കുളത്തിന്റെ സംരക്ഷണ ഭിത്തിയില്‍ കയറി നിന്ന് ചൂണ്ടയിടുന്നതിനിടയില്‍ കാല് തെന്നി വെള്ളത്തിൽ വീഴുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷ പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ വൈക്കം ഫയര്‍ ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു.

സംഭവ സ്ഥലത്ത് എത്തിയ ഫയര്‍ സ്റ്റേഷനിലെ സ്‌കൂബാ സംഘമാണ് സാജനെ വെള്ളത്തില്‍ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് വൈക്കം താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.