എസ്എഫ്ഐ വിദ്യാർത്ഥിയുടെ കൊലപാതകം; ധീരജിനെ കുത്തിയ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലി പൊലീസ് കസ്‌റ്റഡിയില്‍; പിടികൂടിയത് ബസിൽ യാത്ര ചെയ്യുന്നതിനിടെ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഇടുക്കി: സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ ധീരജിനെ കുത്തിയ
വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലി പൊലീസ് പിടിയിൽ.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ ബസില്‍ യാത്രചെയ്യുമ്പോഴാണ് പൊലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് കോളേജില്‍ യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കോളേജിന് പുറത്തുവച്ചാണ് ധീരജിനെ നിഖില്‍ പൈലി കുത്തിയത്. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.

എസ്‌എഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ ക്യാമ്പസിന് പുറത്തുള‌ള നിഖിലാണ് ആക്രമിച്ചതെന്ന് മുന്‍പ് വ്യക്തമാക്കിയിരുന്നു. പൊലീസും ഇതേ കാര്യമാണ് വ്യക്തമാക്കുന്നത്.

യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്‍പ് ക്യാമ്പസില്‍ നേരിയ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായതാണ് ഇന്നത്തെ ആക്രമണം. കണ്ണൂര്‍ സ്വദേശിയാണ് ധീരജ്.

സംഘര്‍ഷത്തെ തുടര്‍ന്ന് കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പ് നിര്‍ത്തിവയ്‌ക്കാന്‍ സാങ്കേതിക സര്‍വകലാശാല നിര്‍ദ്ദേശിച്ചു. കോളേജ് അനിശ്ചിതമായി അടച്ചതായി പ്രിന്‍സിപ്പൽ അറിയിച്ചു.