
സ്വന്തം ലേഖിക
ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകൻ കൊലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം.
സംഘര്‍ഷത്തില്‍ എട്ടോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേളേജില്‍ നടന്ന തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെയാണ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റത്. കണ്ണൂര്‍ സ്വദേശിയും ഏഴാം സെമസ്റ്റര്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാർത്ഥിയുമായ ധീരജാണ് അക്രമത്തില്‍ മരിച്ചത്.
12 പേരടങ്ങുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ധീരജിനെ കുത്തിയതെന്ന് സഹപാഠി പറഞ്ഞു. കുത്തിയവര്‍ ഓടി രക്ഷപ്പെട്ടു.
ധീരജിനെ കുത്തിയ നിഖില്‍ പൈലി രണ്ടുമാസം മുൻപ് നടന്ന ആക്രമണത്തിലും ഉള്‍പ്പെട്ടിരുന്നെന്നും കോളേജ് വിദ്യാര്‍ത്ഥിയും എസ്‌എഫ്‌ഐ ഏരിയാ കമ്മിറ്റി അംഗവുമായ ടോണി പറഞ്ഞു. കോളേജിന് പുറത്ത് നിന്നുള്ള യൂത്ത് കോണ്‍ഗ്രസ്-കെഎസ്‍യു പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ വന്നിരുന്നു.
ക്യാമ്പസിന്‍റെ ഭാഗത്ത് നിന്ന് പോകണമെന്ന് ഇവരോട് ആവശ്യപ്പെട്ടു. ഇതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമാസക്തരായി. യൂത്ത് കോണ്‍ഗ്രസിന്‍റെ മണ്ഡലം പ്രസിഡന്‍റ് നിഖില്‍ പൈലി പേനാക്കത്തിയുമെടുത്ത് മൂന്നുപേരെ കുത്തുകയായിരുന്നെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.



