അടഞ്ഞുകിടക്കുന്ന വീട്ടില്‍ രണ്ട് പുലിക്കുട്ടികള്‍; തള്ളപ്പുലിയെ കണ്ടെത്താനായില്ല; പുലി പെറ്റു കിടക്കുകയായിരുന്നെന്ന് നാട്ടുകാര്‍

Spread the love

സ്വന്തം ലേഖിക

പാലക്കാട്: പാലക്കാട് ഉമ്മിനിയില്‍ അടഞ്ഞുകിടക്കുന്ന വീട്ടില്‍ ജനിച്ച്‌ അധികമാകാത്ത രണ്ട് പുലിക്കുട്ടികളെ കണ്ടെത്തി.

തള്ളപ്പുലിയെ കണ്ടെത്താനായില്ല. പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അകത്തേത്തറ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് ഉമ്മിനി. ഉമ്മിനിയിലെ ആളൊഴിഞ്ഞ വീട്ടിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടത്.

മാധവന്‍ എന്നയാളുടെ തകര്‍ന്നു കിടക്കുന്ന വീടാണ് ഇത്. പതിനഞ്ച് വര്‍ഷമായി അടഞ്ഞുകിടക്കുകയായിരുന്നു വീട്.

പുലി പെറ്റു കിടക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. തളളപ്പുലി ഓടിപ്പോകുന്നത് കണ്ടതായി പൊന്നന്‍ എന്ന നാട്ടുകാരന്‍ പറഞ്ഞു.

പുലിക്കുഞ്ഞുങ്ങളെ പാലക്കാട് മൃഗാശുപത്രിയിലേക്ക് മാറ്റി. വനം വകുപ്പിന്റെ ദ്രുത പ്രതികരണ സേന സ്ഥലത്തെത്തി.