കോട്ടയത്തെ വൈഫ് എക്സ്ചേഞ്ച് മേള; ഏഴ് പേർ കറുകച്ചാൽ പൊലീസിൻ്റെ പിടിയിൽ; സംഘത്തിൽ ഉന്നതന്മാർ; ഞെട്ടിക്കുന്ന റിപ്പോർട്ട്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറുന്ന വൈഫ് എക്സ്ചേഞ്ച് മേള സംഘം കോട്ടയത്ത് കറുകച്ചാലിൽ പിടിയിൽ

മൂന്നു ജില്ലകളിൽ നിന്നായി ഏഴ് പേരാണ് പിടിയിലായത്. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വലിയ കണ്ണികളുള്ള സംഘമാണ് ഇതെന്നാണ് പൊലീസ് നൽകുന്ന സൂചന. മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് ഇവരുടെ പ്രവർത്തനം. ആയിരകണക്കിന് ദമ്പതികളാണ് ഈ ഗ്രൂപ്പുകളിലുള്ളത്.

ഭാര്യയുടെയും ഭർത്താവിൻ്റെയും പൂർണ്ണ സമ്മതത്തോടെ പരസ്പരം ഭാര്യമാരെ വെച്ചുമാറുന്ന രീതിയാണ് വൈഫ് എക്സ്ചേഞ്ച് മേള എന്ന പേരിൽ കോട്ടയം ജില്ലയിൽ നടക്കുന്നത്.

മീറ്റ് അപ്പ് എന്ന വാട്ട്സ് അപ്പ്, ഫെയ്സ്ബുക്ക് കൂട്ടായ്മയിലൂടെയാണ് സംഭവ വികാസങ്ങൾ നടക്കുന്നത്. ഭാര്യയേയും മക്കളെയുമൊത്ത് കുടുംബസമേതമാണ് ഭർത്താക്കന്മാർ ഇതിനായി ഹോട്ടലുകളിലും, റിസോർട്ടുകളിലും മുറിയെടുക്കുന്നത്.

രണ്ട് കൂട്ടരുടെയും മക്കളെ ഒരുമിച്ച് ഒരു മുറിയിലിട്ട് പൂട്ടും. അതിന് ശേഷമാണ് ഭാര്യമാരെ പരസ്പരം വെച്ചുമാറുന്നത്. തൻ്റെ ഭാര്യ മറ്റൊരു പുരുഷനുമായി നടത്തുന്ന ലൈംഗിക ചേഷ്ടകൾ കണ്ടു രസിക്കുക എന്ന ഹീന മനോഭാവം കൂടി ഈ ഭർത്താക്കന്മാർ പ്രകടമാക്കുന്നു.

ചങ്ങനാശ്ശേരി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നടന്നത്. ബലമായി പ്രകൃതി വിരുദ്ധ വേഴ്ചക്കും പ്രേരിപ്പിക്കുന്നു എന്നും പരാതിയിലുണ്ട്.