വിടപറഞ്ഞ് എസ്.ഐ എ സുരേഷ് കുമാർ; പൊലീസിന് നഷ്ടമായത് സ്വന്തം ഗായകനെ
സ്വന്തം ലേഖിക
കൊല്ലം: വെള്ളിയാഴ്ച വീട്ടില്‍ നിന്ന് ഡ്യൂട്ടിക്കായി പുറപ്പെട്ടതാണ് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന് എസ്.ഐ എ സുരേഷ് കുമാർ.
പക്ഷെ ആ യാത്ര അവസാന യാത്രയായത്തോടെ പൊലീസിന് നഷ്ടമായത് സ്വന്തം ഗായകനെ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാട്ടുകള്‍ പാടി ഏവരുടെയും മനം കവര്‍ന്നിരുന്ന സുരേഷ് കുമാറിന്റെ വിളിപ്പേര് തന്നെ ഗായകന് എന്നായിരുന്നു.
1994ല്‍ സര്‍വീസില്‍ കയറിയതോടെ പൊലീസ് ഗാനമേള ട്രൂപ്പിലെ പ്രധാന ഗായകനായി. കൊല്ലം ഈസ്റ്റില്‍ പി.ആര്.ഒ ആയിരുന്ന സുരേഷ് കുമാര്‍ വെസ്റ്റ്, ട്രാഫിക് സ്റ്റേഷനുകളിലും ഏറെക്കാലം പ്രവര്‍ത്തിച്ചു.
ഒരു വര്‍ഷം മുൻപാണ് എസ്.ഐയായി സ്ഥാനക്കയറ്റം ലഭിച്ചത്.
ഏറ്റവും ഒടുവില്‍ ഡിസംബര്‍ 28ന് ചവറ പരിമണത്ത് പൊലീസ് പെന്‍ഷനേഴ്സ് അസോസിയേഷന് സംഘടിപ്പിച്ച പരിപാടിയിലാണ് സദസ്സിന് ഗാനവിരുന്നൊരുക്കിയ ‘ഗായകന്’ അവസാനമായി പാടിയത്.